scorecardresearch

Kerala Local Body Election Result 2025: ഇടതുകോട്ടകളെ ഞെട്ടിച്ച് കണ്ണൂർ നഗരത്തിൽ യുഡിഎഫ് തേരോട്ടം

Kerala Local Body Election Result: എൽഡിഎഫിന്റെ ശക്തികോട്ടകളിൽ എല്ലാം തന്നെ ഐക്യമുന്നണിയുടെ വ്യക്തമായ ആധിപത്യമാണ് കാണാൻ കഴിയുന്നത്

Kerala Local Body Election Result: എൽഡിഎഫിന്റെ ശക്തികോട്ടകളിൽ എല്ലാം തന്നെ ഐക്യമുന്നണിയുടെ വ്യക്തമായ ആധിപത്യമാണ് കാണാൻ കഴിയുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Congress 1

Kerala Local Body Election Result 2025

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൽഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫ് തേരോട്ടം. എൽഡിഎഫിന്റെ ശക്തികോട്ടകളിൽ എല്ലാം തന്നെ ഐക്യമുന്നണിയുടെ വ്യക്തമായ ആധിപത്യമാണ് കാണാൻ കഴിയുന്നത്. കോർപറേഷനിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 14 സീറ്റിൽ യുഡിഎഫും ഏഴ് സീറ്റിൽ എൽഡിഎഫും മൂന്ന് സീറ്റിൽ ബിജെപിയും വിജയിച്ചു. തുളിച്ചേരി വാർഡ് കോൺഗ്രസിൽനിന്ന് ബിജെപി പിടിച്ചെടുത്തു. യുഡിഎഫിൽനിന്ന് ടെമ്പിൾ വാർഡും സിപിഐഎമ്മിൽനിന്ന് കൊക്കയംപാറയും പിടിച്ചെടുത്തു. പള്ളിക്കുന്ന് സിറ്റിങ് സീറ്റ് നിലനിർത്തി.

Advertisment

Also Read:ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് മുന്നേറ്റം

ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ലീഡ് തിരിച്ചുപിടിച്ചെങ്കിലും ഒരുസമയത്ത് എൽഡിഎഫ് കോട്ടകളെ പോലെ വിറപ്പിക്കാൻ യുഡിഎഫിന് സാധിച്ചു. എട്ട് നഗരസഭകളിൽ മൂന്നിടത്ത് യുഡിഎഫ് അധികാരം ഉറപ്പിച്ചു. പാനൂർ, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് എന്നിവടങ്ങളിലാണ് യുഡിഎഫ് മു്‌ന്നേറ്റം. ഇരിട്ടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കൂത്തുപ്പറമ്പ്, പയ്യന്നൂർ, ആന്തൂർ, തലശ്ശേരി എന്നിവടങ്ങളിൽ എൻഡിഎഫിനാണ് മേൽക്കൈ. 

Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ സർജിക്കൽ സ്‌ട്രൈക്ക്

അതേസമയം, ഗ്രാമീണ മേഖലകളിൽ ഇടതുമേൽക്കൈയ്ക്ക് വലിയ പോറലുകൾ ഏറ്റിട്ടിട്ടില്ല. ഗ്രാമപഞ്ചായത്തിൽ 45 ഇടത്ത് എൽഡിഎഫും യുഡിഎഫും 20 ഇടത്തും വിജയം ഉറപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ

അതേസമയം, സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ അപ്രതീക്ഷിത മുന്നേറ്റം. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽഡിഎഫും മുന്നേറുകയാണ്.  

Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; ജനഹിതം ഇന്നറിയാം, വോട്ടെണ്ണൽ 244 കേന്ദ്രങ്ങളിൽ

സംസ്ഥാനത്തെ നഗരസഭകളുടെ കണക്കുകൾ പരിശോധിക്കുമ്പോഴും യുഡിഎഫ് മുന്നേറുകയാണ്. നഗരസഭകളിൽ 50 ഇടത്ത് യുഡിഎഫും 22 ഇടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്ത് യുഡിഎഫും ആറിടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു.  ബ്ലോക്കിൽ 71 ഇടത്ത് എൽഡിഎഫും 62 ഇടത്തും യുഡിഎഫും മുന്നേറുന്നു. ഗ്രാമപഞ്ചായത്തിൽ 357 ഇടത്ത് എൽഡിഎഫും 310 ഇടത്ത് യുഡിഎഫും മുന്നേറുന്നു. 

Read More:കണ്ണീരോർമ്മകളുമായി വീണ്ടും അവർ ചൂരൽമലയിൽ എത്തി; നൊമ്പരഭൂമിയിൽ വോട്ടുചെയ്ത് മടങ്ങി

Kannur Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: