/indian-express-malayalam/media/media_files/2025/12/13/rajeev-chandrasekhar-2025-12-13-14-13-00.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: ബിജെപിയുടെ വികസിത കേരളം എന്ന മുദ്രാവാക്യം ജനങ്ങൾ സ്വീകരിച്ചതിനു തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ മുന്നോറ്റമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പത്തു കൊല്ലത്തെ എൽഡിഎഫ് ഭരണത്തിലെ അഴിമതിയും ശബരിമലയിൽ ചെയ്ത ദ്രോഹത്തിനുമുള്ള മറുപടിയാണ് ഇന്ന് ജനങ്ങൾ നൽകിയിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എൽഡിഎഫിന്റെ കാലം കഴിഞ്ഞു. കോൺ​ഗ്രസിന്റെ ജയം താൽക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും തങ്ങൾക്ക് 100 ശതമാനം വിശ്വാസം ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Also Read: അനന്തപുരിയിൽ ചരിത്രം കുറിച്ച് ബിജെപി; കോൺഗ്രസിനും നേട്ടം, എൽഡിഎഫിന് വൻ തിരിച്ചടി
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രം വിജയമണ് എൻഡിഎ നേടിയത്. വോട്ടെണ്ണൽ അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോൾ ബിജെപി കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ചുകഴിഞ്ഞു. എൻഡിഎ 50 സീറ്റുകളിൽ ലീഡ് ഉയർത്തുമ്പോൾ എൽഡിഎഫ് 29 സീറ്റുകളിൽ ഒതുങ്ങി.
Also Read: സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം, അടിപതറി എൽഡിഎഫ്
എൻഡിഎയുടെ സ്റ്റാർ ക്യാമ്പയിനർമാരായ മുൻ ഐപിഎസ് ഓഫീസർ ആർ ശ്രീലേഖ, വി.വി രാജേഷ് എന്നിവർ വിജയിച്ചു. അതേസമയം, കോർപ്പറേഷനിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ പത്ത് സീറ്റുകൾ മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇക്കുറി 19 സീറ്റുകളായി വർധിപ്പിച്ചു. കെ.എസ് ശബരിനാഥനെ മുൻ നിർത്തിയുള്ള യുഡിഎഫിന്റെ പ്രവർത്തനം കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ തിരികെയെത്തിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
Read More: കുന്നത്തുനാട്ടിൽ അടിതെറ്റി ട്വന്റി 20; കിഴക്കമ്പല്ലത്ത് വിജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us