scorecardresearch

വിധിയെഴുതാൻ വടക്കൻ കേരളം; ഇന്ന് നിശബ്ദ പ്രചാരണം; 1.53 കോടി വോട്ടർമാർ നാളെ ബൂത്തിലേക്ക്

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്

author-image
WebDesk
New Update
Wayanad Election

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരുങ്ങി വടക്കൻ കേരളം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേയ്ക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 

Advertisment

ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ - 7246269, സ്ത്രീകൾ - 8090746, ട്രാൻസ്ജെൻഡർ - 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 38994 സ്ഥാനാർത്ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും)  മത്സരരംഗത്തുള്ളത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്.

Also Read: ആവേശക്കടലായി കൊട്ടിക്കലാശം; ഏഴു ജില്ലകളിൽ വ്യാഴാഴ്ച വോട്ടെടുപ്പ്

രണ്ടാംഘട്ടത്തിൽ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 18274 കൺട്രോൾ യൂണിറ്റും 49019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കൺട്രോൾ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസർവ്വായി കരുതിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 7 മുതൽ വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്.

Also Read:വോട്ടർ പട്ടികയിൽ പേരില്ല; നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല 

രണ്ടാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം നടന്നു. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്. വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ഓരോ വോട്ടർമാരെയും നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികൾ. നാളെ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഇന്ന് നിശബ്ദപ്രചരണം ആണ്.

Read More: ആര് കാക്കും കോഴിക്കോടൻ കോട്ട ?

Election Commision Of India Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: