scorecardresearch

Kerala Local Body Election 2025: വോട്ട് രേഖപ്പെടുത്തി പ്രമുഖർ; പ്രതീക്ഷയോടെ മുന്നണികൾ

വോട്ടിങ് ശതമാനത്തിൽ പുരുഷന്മാരാണ് മുന്നിട്ടുനിൽക്കുന്നതെങ്കിലും വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തിൽ സ്ത്രീകളാണ് മുന്നിൽ

വോട്ടിങ് ശതമാനത്തിൽ പുരുഷന്മാരാണ് മുന്നിട്ടുനിൽക്കുന്നതെങ്കിലും വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തിൽ സ്ത്രീകളാണ് മുന്നിൽ

author-image
WebDesk
New Update
Leaders vote 2 phase

Kerala Local Body Election 2025 Updates

Kerala Local Body Election 2025 Updates: കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ തന്നെ സമ്മതിദാനവകാശം വിനിയോഗിച്ച് നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള പ്രമുഖരാണ് രണ്ടാം ഘട്ടത്തിൽ വോട്ടുരേഖപ്പെടുത്തിയത്. 

Advertisment

Also Read: പോളിങ് ശതമാനം കുതിച്ചുയരുന്നു; മുന്നിൽ മലപ്പുറം

മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമല, മകൾ വീണ, മകൻ വിവേക് എന്നിവർക്കൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കണ്ണൂർ ചേരിക്കൽ സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് അദ്ദേഹം തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.വോട്ടർ പട്ടികയിൽ 125-ാം ക്രമനമ്പറാണ് അദ്ദേഹത്തിനുള്ളത്. 

എൽഡിഎഫിന് ചരിത്രവിജയം ഉറപ്പാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. പ്രതിപക്ഷം വർഗീയ ശക്തികളെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് ചരിത്രപരമായ മുന്നേറ്റം നടത്തുമെന്നും യുഡിഎഫിന്റെ കൈവശമുള്ള തദ്ദേശ സ്ഥാപനങ്ങൾ ഇക്കുറി എൽഡിഎഫ് പിടിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:വിശ്വാസികളുടെ പിന്തുണ സർക്കാരിനുണ്ട്; പോളിങ് ദിനത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

നിയമസഭ സ്പീക്കർ എ എൻ ഷംസീർ തലശ്ശേരി നഗരസഭയിലെ മുപ്പത്തിയഞ്ചാം വാർഡായ പുന്നോൽ ഈസ്റ്റിലാണ് തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.പുന്നോൽ എയ്ഡഡ് എൽപി സ്‌കൂളിൽ സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് സ്പീക്കർ വോട്ട് ചെയ്യാനെത്തിയത്. 

mb rajesh

എൽഡിഎഫ് കൺവീനറും എംഎൽഎയുമായ ടിപി രാമകൃഷ്ണൻ നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനായി അദ്ദേഹം ബൂത്തിൽ എത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം വോട്ട് ചെയ്ത് മടങ്ങി.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെറുവച്ചേരി സ്‌കൂളിലെ ഒമ്പതാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ അദ്ദേഹം തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനായി ബൂത്തിൽ എത്തുകയായിരുന്നു.

മന്ത്രി പിഎ മുഹമ്മദ് റിയാസ് കോട്ടുളി എയുപി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും സർക്കാരിന് അനുകൂലമായ വികാരമാണ് ജനങ്ങൾക്കിടയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കുടുംബസമേതമെത്തി രാവിലെ വോട്ട് രേഖപ്പെടുത്തി. മികച്ച മുന്നൊരുക്കത്തോടെയാണ് യുഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള ശക്തമായ വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

riyas

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ വോട്ട് രേഖപ്പെടുത്താനായി പാണക്കാട് കുടുംബത്തിൽ നിന്നുള്ള പ്രമുഖ നേതാക്കൾ ബൂത്തിലെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ എന്നിവരാണ് പാണക്കാട് പോളിങ് ബൂത്തിൽ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയത്. 

മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ബിജെപി നേതാക്കളായ കെ.സുരേന്ദ്രൻ, പിഎസ് ശ്രീധരൻ പിള്ള എന്നിവരും രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ബിജെപി മികച്ച വിജയം നേടുമെന്നും ഇടതും വലതും വർഗീയ ശക്തികളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

കെപിസിസി മുൻ അധ്യക്ഷൻ കെ.സുരേന്ദ്രൻ, മന്ത്രിമാരായ കെ രാജൻ,എംബി രാജേഷ് തുടങ്ങിയവരും രാവിലെ തന്നെ സമ്മതിദാനവകാശം വിനിയോഗിച്ചു. 

Also Read:മൊത്തം 1,53,37,176 വോട്ടർമാർ, 604 തദ്ദേശ സ്ഥാപനങ്ങൾ; വടക്കൻ കേരളം ഇന്ന് വിധി എഴുതും

ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 28.84 ശതമാനമാണ് ആകെ വോട്ടിങ് നില. 1,53,37,176 വോട്ടർമാരിൽ 44,23,933 പേർ ഇതിനകം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

വോട്ടിങ് ശതമാനത്തിൽ പുരുഷന്മാരാണ് മുന്നിട്ടുനിൽക്കുന്നതെങ്കിലും വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തിൽ സ്ത്രീകളാണ് മുന്നിൽ. 72,46,269 പുരുഷ വോട്ടർമാരിൽ 21,43,217 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 29.58 ശതമാനം പോളിങ് കൈവരിച്ചു. സ്ത്രീ വോട്ടർമാരുടെ എണ്ണം 80,90,746 ആണ്. ഇതിൽ 22,80,707 പേർ വോട്ട് ചെയ്തതോടെ 28.19 ശതമാനം പോളിങ് രേഖപ്പെടുത്തി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഒമ്പത് പേർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 161 വോട്ടർമാരിൽ 5.59 ശതമാനം പേരാണ് ഇതുവരെ വോട്ട് ചെയ്തത്. ഉച്ചയോടടുക്കുമ്പോൾ പോളിങ് ശതമാനത്തിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Read More:ആര് കാക്കും കോഴിക്കോടൻ കോട്ട ?

Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: