scorecardresearch

തണ്ടർബോൾട്ട് ഇറങ്ങി; ബൂത്തുകളിൽ തോക്കുധാരികൾ; മാവോവാദി ഭീഷണിയുള്ളിടത്ത് കനത്ത സുരക്ഷ

വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലാണ് മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലാണ് മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

author-image
WebDesk
New Update
local body election phase 2n

സുൽത്താൻ ബത്തേരി വേങ്ങൂർ നൂറുൽ ഉലൂം മദ്രസ്സയിൽ വോട്ട് ചെയ്യാനെത്തിയവർ

കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടത്തിൽ മാവോവാദി ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വനാതിർത്തികളോട് ചേർന്നുള്ളതും പ്രശ്നബാധിതവുമായ ബൂത്തുകളിൽ തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. വോട്ടർമാർക്ക് നിർഭയമായി വോട്ട് ചെയ്യുന്നതിനുള്ള അവസരമൊരുക്കാൻ പൊലീസ് അതീവ ജാഗ്രതയിലാണ്.

Advertisment

Also Read: കണ്ണീരോർമ്മകളുമായി വീണ്ടും അവർ ചൂരൽമലയിൽ എത്തി; നൊമ്പരഭൂമിയിൽ വോട്ടുചെയ്ത് മടങ്ങി

വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലാണ് മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ മേഖലകളിലെ ബൂത്തുകളിൽ തോക്കുധാരികളായ പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കൂടാതെ പ്രത്യേക സായുധ സേനാംഗങ്ങളുടെ നിരീക്ഷണവും ഈ പ്രദേശങ്ങളിൽ ശക്തമാക്കിയിട്ടുണ്ട്.

Also Read:50 കടന്ന് പോളിങ് ശതമാനം; വടക്കൻ കേരളത്തിൽ കനത്ത പോളിങ്

സുരക്ഷാ ഭീഷണിയുള്ള ബൂത്തുകളിൽ തത്സമയ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ നേരിട്ട് നിരീക്ഷിക്കാൻ കലക്ടറേറ്റുകളിലും പൊലീസ് ആസ്ഥാനത്തും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 

കാട്ടുവഴികളിലും ഇടവഴികളിലും പൊലീസ് പട്രോളിങ് ശക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

Also Read:പോളിങ് ദിനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി പിണറായി; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി ചെന്നിത്തല

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സംസ്ഥാനത്തെ പോളിങ് 60 ശതമാനം കവിഞ്ഞു. ആലപ്പുഴ മണ്ണഞ്ചേരിയിലെ മാറ്റിവച്ച റീപോളിങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. വോട്ടെണ്ണൽ മറ്റന്നാളാണ് നടക്കുക. സംസ്ഥാനത്ത് ആകെ 1,53,37,176 വോട്ടർമാരാണുള്ളത്. ഇതിൽ 87,37,934 പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. സ്ത്രീ വോട്ടർമാരാണ് വോട്ട് ചെയ്തവരിൽ മുന്നിൽ നിൽക്കുന്നത്. 58.27 ശതമാനം സ്ത്രീകളും 55.53 ശതമാനം പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി.

Read More:വോട്ട് രേഖപ്പെടുത്തി പ്രമുഖർ; പ്രതീക്ഷയോടെ മുന്നണികൾ

Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: