scorecardresearch

Local Body Election 2025: രാവിലെ തന്നെ വോട്ടുചെയ്ത് നേതാക്കൾ; പ്രതീക്ഷയിൽ മുന്നണികൾ

എറണാകുളം ജില്ലയാണ് നിലവിൽ പോളിങ് ശതമാനത്തിലും വോട്ടുകളുടെ എണ്ണത്തിലും മുന്നിൽ നിൽക്കുന്നത്

എറണാകുളം ജില്ലയാണ് നിലവിൽ പോളിങ് ശതമാനത്തിലും വോട്ടുകളുടെ എണ്ണത്തിലും മുന്നിൽ നിൽക്കുന്നത്

author-image
WebDesk
New Update
Local Body New1

Local Body Election Updates

Local Body Election Updates: കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ്ങിന്റെ ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിങ്. ഉച്ചയ്ക്ക് 12 മണിവരെയുള്ള കണക്കുകൾ പ്രകാരം ഏഴ് ജില്ലകളിലായി ശരാശരി 31.86 ശതമാനം പോളിങ് രേഖപ്പെടുത്തി. എറണാകുളം ജില്ലയാണ് പോളിങ് ശതമാനത്തിലും വോട്ടുകളുടെ എണ്ണത്തിലും മുന്നിൽ നിൽക്കുന്നത്. തിരുവനന്തപുരമാണ് ശതമാനക്കണക്കിൽ ഏറ്റവും പിന്നിലുള്ളത്.

Advertisment

Also Read:വോട്ട് ചെയ്യാൻ പോകുമ്പോൾ കൈയ്യിൽ കരുതേണ്ട രേഖകൾ ഏതൊക്കെ?

ഏഴ് ജില്ലകളിലായി ആകെ 42,40,402 (42.40 ലക്ഷം) വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. നേരത്തെ മുന്നിലായിരുന്ന ആലപ്പുഴയെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് എറണാകുളം 33.83 ശതമാനം പോളിങ്ങുമായി ഒന്നാമതെത്തിയത്.

Veena George
മന്ത്രി വീണാ ജോർജ് വോട്ടുരേഖപ്പെടുത്തിയതിന് ശേഷം

എറണാകുളം ജില്ലയിൽ 9,02,437 പേർ വോട്ട് രേഖപ്പെടുത്തി. ഒൻപത് ലക്ഷത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയ ഏക ജില്ലയും എറണാകുളമാണ്. ആലപ്പുഴ ജില്ലയിൽ 6,09,517 പേർ വോട്ട് ചെയ്തപ്പോൾ 33.81 ശതമാനം പോളിങ് രേഖപ്പെടുത്തി തൊട്ടുപിന്നിലുണ്ട്. കൊല്ലം ജില്ലയിൽ 7,39,846 വോട്ടുകൾ പോൾ ചെയ്തപ്പോൾ 32.57 ശതമാനമാണ് പോളിങ്.

Also Read:ഏഴ് ജില്ലകൾ, 15,432 പോളിങ് സ്റ്റേഷനുകൾ; സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു

കോട്ടയത്ത് 5,23,225 പേർ വോട്ട് രേഖപ്പെടുത്തി 31.88 ശതമാനവും പത്തനംതിട്ടയിൽ 3,33,348 പേർ വോട്ട് ചെയ്ത് 31.37 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇടുക്കി ജില്ലയിൽ 2,76,654 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 

sasi tarrorrr
ശശി തരൂർ സമ്മതിദാന അവകാശം വിനിയോഗിച്ച ശേഷം 

30.33 ശതമാനമാണ് ഇവിടുത്തെ പോളിങ് നിരക്ക്. വോട്ടുകളുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ല 8,55,375 എന്ന ഉയർന്ന നിലയിലാണെങ്കിലും ശതമാനക്കണക്കിൽ ഏറ്റവും പിന്നിലാണ്. 29.23 ശതമാനം മാത്രമാണ് തലസ്ഥാന ജില്ലയിലെ പോളിങ്.

Also Read:കെസിആർ മുതൽ അനിൽ അക്കര വരെ നാട്ടങ്കത്തിന്; കാണാം തദ്ദേശ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചകൾ

പോളിങ്ങ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ പ്രമുഖ നേതാക്കൻമാർ പോളിങ്ങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, ശശി തരൂർ, മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണാ ജോർജ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ വോട്ടുരേഖപ്പെടുത്തി. 

sivankutti1-crop
മന്ത്രി വി ശിവൻകുട്ടി വോട്ടുരേഖപ്പെടുത്തുന്നു

ഹരിപ്പാട് നഗരസഭയിലെ 29-ാം വാർഡിലെ മണ്ണാറശാല യു.പി. സ്‌കൂളിൽ കുടുംബത്തോടൊപ്പം എത്തിയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം ഫോർട്ട് സ്‌കൂളിൽ മന്ത്രി വി ശിവൻകുട്ടി വോട്ട് രേഖപ്പെടുത്തി. പറവൂർ കേസരി കോളേജിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വോട്ട് രേഖപ്പെടുത്തി. 

മന്ത്രി പി രാജീവ് കളമശ്ശേരി സെന്റ് പോൾസ് കോളേജിലും മന്ത്രി വീണാ ജോർജ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും വോട്ട് രേഖപ്പെടുത്തി. കൊട്ടാരക്കര മാർത്തോമ സ്‌കൂളിലാണ് മന്ത്രി കെഎൻ ബാലഗോപാൽ വോട്ടുരേഖപ്പെടുത്തിയത്. കൊട്ടാരക്കര ടൗൺ യുപിഎസ് സ്‌കൂളിൽ കൊടിക്കുന്നിൽ സുരേഷ് എംപി വോട്ട് രേഖപ്പെടുത്തി.

Read More:ആര് കാക്കും കോഴിക്കോടൻ കോട്ട ?

Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: