scorecardresearch

Latest News

കമ്മിഷന്റെ തീരുമാനത്തിൽ തെറ്റില്ല; തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി തള്ളി ഹൈക്കോടതി

രാഷ്ടീയ പാർട്ടികളും ആരോഗ്യ വകുപ്പ് അധികൃതരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തിയ ശേഷമാണ് കമ്മിഷന്റെ തീരുമാനമെന്നും കോടതി വ്യക്തമാക്കി

ELECTION CAMPAIGN,LOCAL BODY ELECTION,LOCAL BODY POLLS,തദ്ദേശതെരഞ്ഞെടുപ്പ്,തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം,കൊട്ടിക്കലാശം

കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പ് നീട്ടണമെന്നാവശ്യപ്പെട്ട് പി.സി ജോർജ് എംഎൽഎ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. കമ്മിഷന്റെ തീരുമാനത്തിൽ തെറ്റില്ലന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. രാഷ്ടീയ പാർട്ടികളും ആരോഗ്യ വകുപ്പ് അധികൃതരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തിയ ശേഷമാണ് കമ്മിഷന്റെ തീരുമാനമെന്നും കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടന്നും ഡിസംബർ 31ന് മുൻപ് വോട്ടെടുപ്പ് നടത്തുമെന്നും കമ്മിഷൻ അറിയിച്ചതും കോടതി കണക്കിലെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും കമ്മിഷൻ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് ജോർജ് കോടതിയെ സമീപിച്ചത്.

നേരത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താൻ സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിസംബർ 31 ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തുമെന്നും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും കമ്മിഷൻ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി ജോർജ് എം.എൽ എ സമർപ്പിച്ച ഹർജിയിലാണ് കമ്മിഷൻ നിലപാടറിയിച്ചത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുമായുമായി വിശദമായ ചർച്ച നടത്തിയെന്നും കമ്മിഷൻ വ്യക്തമാക്കി. പൊലീസ് അടക്കമുള്ളവരുമായും പ്രാരംഭ ചർച്ചകൾ നടത്തിയെന്നും തുടർനടപടികൾ ഉണ്ടാവുമെന്നും കമ്മിഷൻ അറിയിച്ചു. ഹർജി വിധി പറയാനായി കോടതി മാറ്റി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Local body election kerala high court rejected plea to postpone election