scorecardresearch

Local Body Election 2025: ഭരണം നിലനിർത്താൻ എൽഡിഎഫ്, അട്ടിമറിയ്‌ക്കൊരുങ്ങി യുഡിഎഫും എൻഡിഎയും; തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

യുവത്വത്തിനും പരിചയ സമ്പന്നതക്കും പ്രാധാന്യം നൽകിയാണ് തിരുവനന്തപുരത്ത് എല്ലാ മുന്നണികളുടെ സ്ഥാനാർഥിപ്പട്ടിക. മാത്രമല്ല, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൂടിയാണ് നടക്കുന്നത്

യുവത്വത്തിനും പരിചയ സമ്പന്നതക്കും പ്രാധാന്യം നൽകിയാണ് തിരുവനന്തപുരത്ത് എല്ലാ മുന്നണികളുടെ സ്ഥാനാർഥിപ്പട്ടിക. മാത്രമല്ല, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൂടിയാണ് നടക്കുന്നത്

author-image
Lijo T George
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thiruvanthapuram corp

Local Body Election 2025 (Photo credit: Wikicommons)

തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് തിരുവനന്തപുരം കോർപറേഷൻ. തലസ്ഥാനം പിടിച്ചാൽ നിയമസഭ പിടിക്കാമെന്നാണ് പ്രതീക്ഷ. ഇക്കുറി പ്രമുഖ വ്യക്തികളെയാണ് മുന്നണികൾ സ്ഥാനാർഥികളാക്കിയിരിക്കുന്നത്. മുൻനിര നേതാക്കളെ രംഗത്തിറക്കിയും മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിയും പോരാട്ടം തീപാറുമ്പോൾ 101 വാർഡുകളിൽ ശക്തമായ ത്രികോണ മത്സരമാകും നടക്കുക.

Advertisment

Also Read:ആര് കാക്കും കോഴിക്കോടൻ കോട്ട ?

യുവത്വത്തിനും പരിചയ സമ്പന്നതക്കും പ്രാധാന്യം നൽകിയാണ് മുന്നണികളുടെ സ്ഥാനാർഥിപ്പട്ടിക. മാത്രമല്ല, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൂടിയാണ് നടക്കുന്നത്. നാല് നിയമസഭാ മണ്ഡലങ്ങൾ പൂർണമായി തലസ്ഥാന നഗരത്തിൽ ഉൾപ്പെടുന്നവയാണ്. ഈ മണ്ഡലങ്ങളിൽ മൂന്ന് മുന്നണികൾക്കും ഒരുപോലെ സ്വാധീനമുണ്ട്. 

കൂട്ടിയും കിഴിച്ചും ഇടതുമുന്നണി

കഴിഞ്ഞ 30 വർഷം ഇടതുപക്ഷം തുടർച്ചയായി ഭരണം കൈയ്യാളുന്ന കോർപ്പറേഷനാണ് തിരുവനന്തപുരം. ഇത്തവണയും ഭരണം നിലനിർത്താൻ തന്നെയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. അതിനുവേണ്ടിയുള്ള കൃത്യമായ കൂട്ടലും കിഴിച്ചലുമാണ് ഇതിനോടകം ഇടതുക്യാമ്പ് നടത്തുന്നത്. 51 വാർഡെന്ന കൃത്യമായ ഭൂരിപക്ഷം നോക്കിയാണ് എൽ ഡി എഫ് സ്ഥാനാർഥി നിർണയം നടത്തിയത്.

tvm corp1
തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ് പ്രചാരണത്തിൽ നിന്ന് 

മത്സരരംഗത്ത് നാല് ജില്ലാ കമ്മിറ്റിയംഗങ്ങളും മൂന്ന് ഏരിയാ സെക്രട്ടറിമാരുമുണ്ട് എന്നതും ശ്രദ്ധേയമാണ്. മേയർ ആര്യാ രാജേന്ദ്രൻ ഇക്കുറി മത്സരത്തിനില്ല. ഡെപ്യൂട്ടി മേയർ പി കെ രാജുവിന്റെ മകൾ തൃപ്തി രാജു അദ്ദേഹത്തിന്റെ വാർഡിൽ പിൻഗാമിയാകും. 30 വയസ്സിൽ താഴെയുള്ള 13 പേർ സ്ഥാനാർഥിപ്പട്ടികയിലുണ്ട്. ചലച്ചിത്ര നടൻ പൂജപ്പുര രാധാകൃഷ്ണൻ കേരള കോൺഗ്രസ്സ് ബിയുടെ സീറ്റിൽ ജഗതിയിലിറങ്ങും. കോൺഗ്രസ്സിന്റെ തുറുപ്പുചീട്ട് കെ എസ് ശബരീനാഥനെതിരെ കവടിയാറിൽ ലോക്കൽ സെക്രട്ടറി സുനിൽ മത്സരിക്കും. 

Also Read:കെസിആർ മുതൽ അനിൽ അക്കര വരെ നാട്ടങ്കത്തിന്; കാണാം തദ്ദേശ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചകൾ

ബി ജെ പി സ്ഥാനാർഥിയായ മുൻ ഡി ജി പി ശ്രീലേഖക്കെതിരെ 26കാരിയായ ഐ ടി ഉദ്യോഗസ്ഥ അമൃതയെയാണ് എൽ ഡി എഫ് ഇറക്കിയിരിക്കുന്നത്. അലത്തറ വാർഡിലെ 21കാരി ബി മാഗ്‌നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. 

അപ്രീക്ഷിത ട്വിസ്റ്റുമായി യുഡിഎഫ്

ഇക്കുറി സംസ്ഥാന രാഷ്ട്രീയത്തിനെയാകെ ഞെട്ടിച്ചതായിരുന്നു തിരുവനന്തപുരത്തെ യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം. മുൻ എംഎൽഎ കെഎസ് ശബരിനാഥിനെ കളത്തിലിറക്കിയാണ് കോൺഗ്രസ് എല്ലാവരെയും ഞെട്ടിച്ചത്. മുതിർന്ന നേതാവ് കെ. മുരളീധരന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നൽകിയും വളരെ നേരത്തേ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയം മറികടക്കാനാണ് യുഡിഎഫിന്റെ ശ്രമം. 

tvm corp
തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ് പ്രചാരണത്തിൽ നിന്ന് 

യുവ നേതാക്കളെയും വനിതകളെയും കൂടുതലായി രംഗത്തിറക്കിയുള്ള സ്ഥാനാർഥിപ്പട്ടികയാണ് കോൺഗ്രസ്സിന്റേത്. മുതിർന്ന നേതാവ് ജോൺസൺ ജോസഫ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ എന്നിവരും മത്സരരംഗത്തുണ്ട്. 2010ൽ യു ഡി എഫ് ഇവിടെ 40 സീറ്റ് നേടിയിരുന്നു. എന്നാൽ കഴിഞ്ഞ തവണ അത് പത്തായി ചുരുങ്ങി. ഇതിൽ നിന്ന് സീറ്റുകൾ 50ലെത്തിച്ച് ഭരണം പിടിക്കാനാണ് നിലവിലെ ശ്രമം. 

Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?

എന്നാൽ തീരദേശ വാർഡുകളിലെ ഇടതുപക്ഷത്തിന്റെ കടന്നുകയറ്റവും നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വാർഡുകൾ ബി ജെ പി ശക്തികേന്ദ്രങ്ങളായതുമാണ് യു ഡി എഫിന്റെ പ്രധാന വെല്ലുവിളി. ഇതിൽ ഭൂരിഭാഗവും യു ഡി എഫ് വാർഡുകളായിരുന്നു. ഇവ തിരിച്ച് പിടിക്കുന്നതിനനുസരിച്ചായിരിക്കും ഭരണസാധ്യതകൾ തെളിയുക. 

വൻ മുന്നൊരുക്കങ്ങളുമായി എൻഡിഎ

ഇക്കുറി ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്ന കോർപ്പറേഷനാണ് തിരുവനന്തപുരം. കഴിഞ്ഞ തവണ പ്രതിപക്ഷ നേതൃ സ്ഥാനത്തെത്തിയത് ബിജെപിയാണ്. അതിനാൽ ഇത്തവണ ഭരണം നേടുകെയന്നതാണ് എൻഡിഎ ക്യാമ്പിന്റെ ലക്ഷ്യം. 

tvm corp2
തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ് പ്രചാരണത്തിൽ നിന്ന് 

ഭരണം പിടിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായ ഒരുക്കങ്ങളും തന്ത്രങ്ങളുമാണ് എൻഡി എ നടത്തുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനം. ബി ജെ പി മുൻ ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് മേയർ സ്ഥാനാർഥി. മുൻ ഡി ജി പി. ആർ ശ്രീലേഖ, മുൻ കായികതാരം പത്മിനി തോമസ് തുടങ്ങിയ പ്രമുഖരും മത്സരരംഗത്തുണ്ട്. 35 വാർഡുകളാണ് ഇവിടെ കഴിഞ്ഞ രണ്ട് തവണയും ബി ജെ പിക്ക് ലഭിച്ചത്. 

വിമത ശല്യമാണ് കോർപ്പറേഷനിൽ ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനുപുറമേ ബിജെപി കൗൺസിലറുടെയും സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് പ്രവർത്തകന്റെയും ആത്മഹത്യ ബിജെപി ക്യാമ്പിനെ അലട്ടുന്നുണ്ട്. 

Read More:തദ്ദേശപ്പോരിലേക്ക് കേരളം; സർവ്വ സന്നാഹവുമായി മുന്നണികൾ, ഇക്കുറി തീപാറും

Thiruvananthapuram Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: