scorecardresearch

ആവേശക്കടലായി കൊട്ടിക്കലാശം; ഏഴു ജില്ലകളിൽ നാളെ നിശബ്ദപ്രചരണം; വ്യാഴാഴ്ച പോളിങ്

തൃശൂർ, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർഗോഡ് തുടങ്ങി ഏഴു ജില്ലകളിലാണ് രണ്ടാം ഘട്ടിത്തിൽ വോട്ടെടുപ്പ് നടക്കുന്നത്

തൃശൂർ, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർഗോഡ് തുടങ്ങി ഏഴു ജില്ലകളിലാണ് രണ്ടാം ഘട്ടിത്തിൽ വോട്ടെടുപ്പ് നടക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Election 2025

ചിത്രം: സ്ക്രീൻഗ്രാബ്

Local Body Election 2025 Updates: തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ആവേശത്തോടെ കൊട്ടിക്കലാശം. തൃശൂർ, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർഗോഡ് തുടങ്ങി ഏഴു ജില്ലകളിലാണ് കൊട്ടിക്കലാശം നടന്നത്. വൈകീട്ട് ആറു മണിയോടെ പരസ്യപ്രചാരണം അവസാനിച്ചു. 

Advertisment

ഏഴു ജില്ലകളിലെ, 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേയ്ക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ - 7246269, സ്ത്രീകൾ - 8090746, ട്രാൻസ്ജെൻഡർ - 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 38994 സ്ഥാനാർത്ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും)  മത്സരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക്  28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുള്ളത്. രണ്ടാംഘട്ടത്തിൽ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 18274 കൺട്രോൾ യൂണിറ്റും 49019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കൺട്രോൾ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസർവ്വായി കരുതിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ഓരോ വോട്ടർമാരെയും നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികൾ. 

Also Read: രാവിലെ തന്നെ വോട്ടുചെയ്ത് നേതാക്കൾ; പ്രതീക്ഷയിൽ മുന്നണികൾ

2026 നിയമസഭ തിരഞ്ഞെടുപ്പിൻറെ സെമി ഫൈനൽ പോരാട്ടത്തിൽ ജനം ആരെ പിന്തുണക്കുമെന്നതിൽ ആകാംക്ഷയിലാണ് സംസ്ഥാനം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അഞ്ച് മാസത്തിനപ്പുറം നിയമസഭ തിരഞ്ഞെടുപ്പ് വരുമെന്നതിനാൽ വർഷങ്ങളായി സംസ്ഥാനത്തിനിത് സെമി ഫൈനൽ പോരാട്ടമാണ്. അതുകൊണ്ടുതന്നെ അരയും തലയും മുറുക്കിയാണ് മുന്നണികൾ വിജയം പിടിച്ചെടുക്കാൻ കളത്തിലിറങ്ങിയിരിക്കുന്നത്.

Also Read:വോട്ടർ പട്ടികയിൽ പേരില്ല; നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

മൂന്നാം പിണറായി സർക്കാരിനായി എൽഡിഎഫും, ജനദ്രോഹ സർക്കാരിനെ മാറ്റാനായി യുഡിഎഫും, പരമാവധി വോട്ടും സീറ്റും നേടി നിർണായക ശക്തിയാകാനായി ബിജെപിയും തന്ത്രങ്ങളൊരുക്കിയാണ് പോരാട്ടത്തിലേക്കു കടന്നത്. ശബരിമല സ്വർണക്കൊള്ള സിപിഎമ്മിനെതിരെയുള്ള ബ്രഹ്മാസ്ത്രമായി യുഡിഎഫും ബിജെപിയും തിരിച്ചു.

Also Read:ഏഴ് ജില്ലകൾ, 15,432 പോളിങ് സ്റ്റേഷനുകൾ; സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഇതിനിടയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് കൊടുങ്കാറ്റായി മാറിയത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാണ് കോൺഗ്രസ് ഈ പ്രതിസന്ധിയെ മറികടന്നത്. ആരോപണ-പ്രത്യാരോപണങ്ങളുടെ കൊടുംങ്കാറ്റ് ഉയർന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആര് വാഴുമെന്നറിയാൻ 13 വരെ കാത്തിരിക്കണം. 

Read More: ആര് കാക്കും കോഴിക്കോടൻ കോട്ട ?

Election Commision Of India Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: