scorecardresearch

Local Body Election 2025: ആര് കാക്കും കോഴിക്കോടൻ കോട്ട ?

ഇടതുകോട്ട അതേപടി നിലനിർത്താൻ എൽഡിഎഫും ചരിത്രം തിരുത്താൻ യുഡിഎഫും അപ്രതീക്ഷിത ട്വിസ്റ്റുകൾക്ക് ബിജെപിയും കച്ചക്കെട്ടുമ്പോൾ കോഴിക്കോട് ഇക്കുറി മത്സരം തീപാറുമെന്നതിൽ സംശയമില്ല

ഇടതുകോട്ട അതേപടി നിലനിർത്താൻ എൽഡിഎഫും ചരിത്രം തിരുത്താൻ യുഡിഎഫും അപ്രതീക്ഷിത ട്വിസ്റ്റുകൾക്ക് ബിജെപിയും കച്ചക്കെട്ടുമ്പോൾ കോഴിക്കോട് ഇക്കുറി മത്സരം തീപാറുമെന്നതിൽ സംശയമില്ല

author-image
Lijo T George
New Update
Kozhikode coperation

Kerala Local Body Elections 2025

Kerala Local Body Elections 2025:  സാഹിത്യത്തിന്റെയു ഗസലിന്റെയും നഗരം. അറബിക്കടിന്റെ ഓരം ചേർന്നുകിടക്കുന്ന കേരളത്തിന്റെ ഭക്ഷണ വൈവിധ്യത്തിന്റെ നഗരം. ഇങ്ങനെ കോഴിക്കോടിന് വിശേഷങ്ങളേറെയാണ്. ഏറെ രാഷ്ട്രീയ പോരാട്ടങ്ങൾക്കും അടിയൊഴുക്കുകൾക്കും നിർണായക സാക്ഷിയായ കോഴിക്കോട് നഗരം ഇത്തവണ ആർക്കൊപ്പമെന്നത് രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന ഒന്നാണ്.

Advertisment

Also Read:കെസിആർ മുതൽ അനിൽ അക്കര വരെ നാട്ടങ്കത്തിന്; കാണാം തദ്ദേശ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചകൾ

ഇടതുകോട്ട അതേപടി നിലനിർത്താൻ എൽഡിഎഫും ചരിത്രം തിരുത്താൻ യുഡിഎഫും അപ്രതീക്ഷിത ട്വിസ്റ്റുകൾക്ക് ബിജെപിയും കച്ചക്കെട്ടുമ്പോൾ കോഴിക്കോട് ഇക്കുറി മത്സരം തീപാറുമെന്നതിൽ സംശയമില്ല. 

രാഷ്ട്രീയ ചരിത്രം

1866 ജൂലൈ മൂന്നിനാണ് കോഴിക്കോട് നഗരസഭ സ്ഥാപിതമായത്. 96 വർഷങ്ങൾക്ക് ശേഷം 1962-ൽ കോഴിക്കോടിനെ കോർപ്പറേഷനായി ഉയർത്തി.  118.59 ചതുരശ്രകിലോമീറ്ററാണ് കോർപ്പറേഷന്റെ വിസ്തൃതി. കോർപ്പറേഷൻ രൂപവത്കരിച്ചത് മുതൽ ഇടതുചായ്വാണ്. ആകെയുള്ള 75 കോർപ്പറേഷൻ വാർഡുകൾ വിഭജനം കഴിഞ്ഞതോടെ ഇപ്പോൾ വാർഡുകളുടെ എണ്ണം 76 ആയി. കഴിഞ്ഞ 10-15 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇടതുപക്ഷം കൃത്യമായ മേധാവിത്വം പുലർത്തിയത് കാണാം. 

Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?

2010ൽ യുഡിഎഫിന് കോർപ്പറേഷനിൽ 34 സീറ്റ് ലഭിച്ചിരുന്നു. എൽഡിഎഫിന് 41 സീറ്റും ലഭിച്ചു. എന്നാൽ, 2015-ൽ എത്തിയപ്പോൾ യുഡിഎഫ് സീറ്റ് 20 ലേക്ക് കുറയുകയും എൽഡിഎഫ് സീറ്റ് 48 ലേക്ക് കുതിക്കുകയും ചെയ്തു. ആ തിരഞ്ഞെടുപ്പിൽ അട്ടിമറിജയം നടത്തി ബിജെപി ഏഴ് സീറ്റും കരസ്ഥമാക്കി. എൽഡിഎഫിന്റെ നാല് സീറ്റും യുഡിഎഫിന്റെ മൂന്ന് സീറ്റും പിടിച്ചടക്കിയായിരുന്നു അന്ന് ബിജെപി കോർപ്പറേഷനിൽ സാന്നിധ്യമറിയിച്ചത്. 

2020ആവുമ്പോഴേക്കും സ്ഥിതി വീണ്ടും മാറി മറിഞ്ഞു. 2015-ൽ 48 സീറ്റ് നേടിയ എൽഡിഎഫ് 51-ലേക്കുയർന്നു. യുഡിഎഫ് ഇരുപതിൽനിന്ന് 17-ലേക്ക് ചുരുങ്ങി. ബിജെപിക്ക് 2015-ൽ ലഭിച്ച ഏഴുസീറ്റുകളേ 2020-ലും കിട്ടിയുള്ളൂ. എന്നാൽ ഇരുപത്തിരണ്ടിടത്ത് രണ്ടാംസ്ഥാനത്ത് എത്താൻ കഴിഞ്ഞു. 2015ൽ പത്തിടത്ത് ജയിച്ച കോൺഗ്രസിന് 2020-ൽ ഒരു സീറ്റു കുറഞ്ഞപ്പോൾ മുസ്ലിം ലീഗിന് എട്ടുസീറ്റുകൾതന്നെ ലഭിച്ചു.അതേസമയം, എൽജെഡിക്ക് രണ്ടുസീറ്റുകൾ നഷ്ടമായി ഒന്നിലൊതുങ്ങി.

ആത്മവിശ്വാസത്തിൽ ഇടതുകോട്ട

വർഷങ്ങളായി കോർപ്പറേഷനിൽ തുടരുന്ന തേരോട്ടം ഇത്തവണയും ആവർത്തിക്കാനാകുമെന്ന് ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ മുൻനിർത്തി തന്നെയാണ് എൽഡിഎഫ് ഒരുങ്ങിയിരിക്കുന്നത്. കോർപ്പറേഷനിൽ കഴിഞ്ഞ കാലയളവിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്നും ഇടതുക്യാമ്പ് പ്രതീക്ഷിക്കുന്നു. യുനെസ്‌കോയുടെ സാഹിത്യനഗരം പദ്ധതിയിൽ ഉൾപ്പടെ നഗരം ഇടംനേടിയത് ഉയർത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം. 

ldf kozhikode
കോഴിക്കോട് കോർപ്പറേഷനിലെ എൽഡിഎഫ് വാർഡുതല കൺവെൻഷനിൽ നിന്ന്

മാലിന്യ പ്രശ്‌നം അടക്കമുള്ള വിഷയങ്ങളാണ് ഇടതുപക്ഷത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. വലിയങ്ങാടിയ്ക്ക് ബദലായി പുതിയ ചന്ത കൊണ്ടുവന്നതിലുൾപ്പടെ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഇവ തിരിച്ചടിയാകുമോയെന്ന് ആശങ്കയും ഇടതുക്യാമ്പിലുണ്ട്. 

അട്ടിമറിയ്‌ക്കൊരുങ്ങി യുഡിഎഫ്

അരനൂറ്റാണ്ട് കാലത്തോളം തുടർച്ചയായി എൽഡിഎഫ് ഭരിച്ചിടത്ത് ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളുമെല്ലാം മുൻ നിർത്തിയാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് നേരത്തെയിറങ്ങിയത്.

udf kozhikode
കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർഥികൾ മുതിർന്ന നേതാക്കൾക്കൊപ്പം

എൽഡിഎഫിനും ഒരുപടി മുന്നിലായിരുന്നു ഇക്കുറി യുഡിഎഫിന്റെ പ്രചാരണങ്ങൾ. പതിവിൽ നിന്ന് വ്യത്യസ്തമായി സ്ഥാനാർഥി നിർണയം വേഗത്തിൽ പൂർത്തിയാക്കി പ്രചാരണത്തിനിറങ്ങിയത് യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. 

Also Read:തദ്ദേശപ്പോരിലേക്ക് കേരളം; സർവ്വ സന്നാഹവുമായി മുന്നണികൾ, ഇക്കുറി തീപാറും

അതേസമയം, മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സംവിധായകൻ വിഎം വിനുവിന് വോട്ടില്ലാത്ത വിവാദം അടക്കമുള്ള വിഷയങ്ങൾ യുഡിഎഫ് ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മേയർ സ്ഥാനാർഥി നിർണയത്തിലെ പാളിച്ച വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനുള്ള പഴുതടച്ച പ്രവർത്തനങ്ങളിലാണ് യുഡിഎഫ് ക്യാമ്പ്. 

അപ്രതീക്ഷിത ട്വിസ്റ്റുകൾ ലക്ഷ്യമിട്ട് ബിജെപി

തിരുവനന്തപുരം കോർപ്പറേഷൻ പോലെ ശക്തി കേന്ദ്രം അല്ലെങ്കിലും അപ്രതീക്ഷിത ട്വിസ്റ്റുകളുമായി തിരഞ്ഞെടുപ്പിൽ നിർണായക സാന്നിധ്യമാകാനാണ് എൻഡിഎയുടെയും ബിജെപിയുടെയും ശ്രമം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയിടത്തടക്കം വിജയമുറപ്പിച്ച് മികച്ച സ്ഥാനാർഥികളെ ഇറക്കിയാണ് ബിജെപി കളം നിറയുന്നത്.

bjp kozhikode
ബിജെപി സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ 

ഭരണവിരുദ്ധ വികാരത്തിനൊപ്പം യുഡിഎഫ് ക്യാമ്പിലെ പടലപിണക്കങ്ങളും വോട്ടായി മാറുമെന്നാണ് ബിജെപി ക്യാമ്പുകളുടെ പ്രതീക്ഷ. കഴിഞ്ഞ തവണ പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ വയനാട്ടിൽ മത്സരിച്ച നവ്യ ഹരിദാസിനെ ഉൾപ്പടെ കളത്തിലിറക്കിയാണ് ബിജെപി ഇക്കുറി ജനവിധി തേടുന്നത്.

Read More: തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറും മഞ്ഞുമ്മൽ ബോയ്സ് താരവും അടക്കം സ്ഥാനാർത്ഥികൾ

Kozhikode Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: