scorecardresearch

Local Body Election 2025: കൊട്ടിക്കയറി കൊട്ടിക്കലാശം; അവസാനവട്ട ഓട്ടപ്പാച്ചിലിൽ സ്ഥാനാർഥികൾ

ആരോപണ-പ്രത്യാരോപണങ്ങളുടെ കൊടുംങ്കാറ്റ് ഉയർന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആര് വാഴുമെന്നറിയാൻ 13 വരെ കാത്തിരിക്കണം

ആരോപണ-പ്രത്യാരോപണങ്ങളുടെ കൊടുംങ്കാറ്റ് ഉയർന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആര് വാഴുമെന്നറിയാൻ 13 വരെ കാത്തിരിക്കണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kottikalasham

Local Body Election 2025 Updates

Local Body Election 2025 Updates: കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ആവേശപൂർവ്വമായ കൊട്ടിക്കലാശം. വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വീടുകൾ തോറും കയറി ഓരോ വോട്ടുമുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് ഓരോ സ്ഥാനാർഥികളും. തിരുവന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ വോട്ടെടുപ്പാണ് ചൊവ്വാഴ്ച നടക്കുന്നത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ വോട്ടെടുപ്പ് വ്യാഴാഴ്ചയാണ്. 

Advertisment

Also Read:തദ്ദേശ പോര്; കൊട്ടിക്കലാശത്തിന് ഒരുനാൾ മാത്രം ബാക്കി, വോട്ടുറപ്പിച്ച് മുന്നണികൾ

പതിവിന് വിപരീതമായി ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന കേസുകളുമായിരുന്നു. എൽ ഡി എഫിനെയും യു ഡി എഫിനെയും ഇത് പ്രധിരോധത്തിലാക്കിയപ്പോൾ രണ്ട് കൂട്ടരെയും മാറ്റിനിർത്താനുള്ള സുവർണാവസരമെന്നു പറഞ്ഞാണ് ബിജെപി പ്രചരണം നടത്തുന്നത്. അതേ സമയം, ബിജെപി ഏറ്റവും പ്രതീക്ഷ വെച്ചുപുലർത്തുന്ന തിരുവനന്തപുരത്ത്, കൗൺസിലറുടെ ആത്മഹത്യ ഉൾപ്പടെയുള്ള വിഷയങ്ങൾ അവരെയും പ്രതിരോധത്തിലാക്കുന്നു. 

Also Read:ഭരണം നിലനിർത്താൻ എൽഡിഎഫ്, അട്ടിമറിയ്‌ക്കൊരുങ്ങി യുഡിഎഫും എൻഡിഎയും; തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

2026 നിയമസഭ തിരഞ്ഞെടുപ്പിൻറെ സെമി ഫൈനൽ പോരാട്ടത്തിൽ ജനം ആരെ പിന്തുണക്കുമെന്നതിൽ ആകാംക്ഷയിലാണ് സംസ്ഥാനം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അഞ്ച് മാസത്തിനപ്പുറം നിയമസഭ തിരഞ്ഞെടുപ്പ് വരുമെന്നതിനാൽ വർഷങ്ങളായി സംസ്ഥാനത്തിനിത് സെമി ഫൈനൽ പോരാട്ടമാണ്. അതുകൊണ്ടുതന്നെ അരയും തലയും മുറുക്കിയാണ് മുന്നണികൾ വിജയം പിടിച്ചെടുക്കാൻ കളത്തിലിറങ്ങിയിരിക്കുന്നത്.

Also Read: ആര് കാക്കും കോഴിക്കോടൻ കോട്ട ?

മൂന്നാം പിണറായി സർക്കാരിനായി എൽ ഡി എഫും, ജനദ്രോഹ സർക്കാരിനെ മാറ്റാനായി യു ഡി എഫും, പരമാവധി വോട്ടും സീറ്റും നേടി നിർണായക ശക്തിയാകാനായി ബി ജെ പിയും തന്ത്രങ്ങളൊരുക്കിയാണ് പോരാട്ടത്തിലേക്കു കടന്നത്. 

ശബരിമല സ്വർണക്കൊള്ള സിപി എമ്മിനെതിരെയുള്ള ബ്രഹ്മാസ്ത്രമായി യുഡിഎഫും ബിജെപിയും തിരിച്ചു. ഇതിനിടയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് കൊടുങ്കാറ്റായി മാറിയത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാണ് കോൺഗ്രസ് ഈ പ്രതിസന്ധിയെ മറികടന്നത്. ആരോപണ-പ്രത്യാരോപണങ്ങളുടെ കൊടുംങ്കാറ്റ് ഉയർന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആര് വാഴുമെന്നറിയാൻ 13 വരെ കാത്തിരിക്കണം. 

Read More:തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?

Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: