scorecardresearch

പാളിച്ചയുണ്ടായി, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയം നേടും: ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കണ്ട് ഇടതുമുന്നണി വല്ലാതെ അഹങ്കരിക്കുന്നതിൽ അർത്ഥമില്ല. നിയമസഭ തിരഞ്ഞെടുപ്പിലാണ് ഭരണവിരുദ്ധ വികാരം കൃത്യമായി കാണാൻ പോകുന്നതെന്ന് കുഞ്ഞാലിക്കുട്ടി

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കണ്ട് ഇടതുമുന്നണി വല്ലാതെ അഹങ്കരിക്കുന്നതിൽ അർത്ഥമില്ല. നിയമസഭ തിരഞ്ഞെടുപ്പിലാണ് ഭരണവിരുദ്ധ വികാരം കൃത്യമായി കാണാൻ പോകുന്നതെന്ന് കുഞ്ഞാലിക്കുട്ടി

author-image
WebDesk
New Update
Ramesh Chennathala, രമേശ് ചെന്നിത്തല, statement on rape, വിവാദ പ്രസ്താവന, controversy statement, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി തുറന്നുസമ്മതിച്ച് യുഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാളിച്ചയുണ്ടായി എന്നും അക്കാര്യം തുറന്നുസമ്മതിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന ജയം നേടും. നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

Advertisment

"സിപിഎം വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യുഡിഎഫ് അപ്രസക്തമെന്നത് കള്ളപ്രചാരണമാണ്. ബിജെപിയെ വളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ലീഗ് ഇടപെടുന്നു എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വളരെ ചീപ്പായി പോയി. യുഡിഎഫിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടേണ്ട," ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷതയെ കുറിച്ച് തങ്ങളെ ആരും പഠിപ്പിക്കേണ്ട എന്നും ചെന്നിത്തല പറഞ്ഞു.

Read Also: സംസാരം മാത്രം പോരാ, ഇടപെടലുകൾ വേണം; സാധാരണ പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുതെന്നും ഷാഫി

"അഴിമതി രഹിത ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്, ഏകാധിപത്യ ഭരണമല്ല. നിയമസഭ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും. സാഹചര്യത്തിനനുസരിച്ച് മുഖ്യമന്ത്രി വർഗീയ കാർഡ് ഇറക്കുന്നു. വർഗീയ പ്രചരണങ്ങളാണ് സിപിഎം നടത്തുന്നത്. അതിനു നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരമ്പരാഗതമായ രീതിയിൽ കാര്യങ്ങൾ നടത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതെല്ലാം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. തോൽവിയുടെ ഗൗരവം ഉൾക്കൊള്ളുന്നു," ചെന്നിത്തല പറഞ്ഞു.

Advertisment

മുഖ്യമന്ത്രിക്കെതിരെ പി.കെ.കുഞ്ഞാലിക്കുട്ടി എംപിയും രംഗത്തെത്തി. യുഡിഎഫിന്റെ ആത്മവിശ്വാസത്തിനു ഒരു കുറവും ഉണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കണ്ട് ഇടതുമുന്നണി വല്ലാതെ അഹങ്കരിക്കുന്നതിൽ അർത്ഥമില്ല. നിയമസഭ തിരഞ്ഞെടുപ്പിലാണ് ഭരണവിരുദ്ധ വികാരം കൃത്യമായി കാണാൻ പോകുന്നത്. കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞു എന്ന തരത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശം വിലകുറഞ്ഞതാണ്. സാഹചര്യത്തിനനുസരിച്ച് മുഖ്യമന്ത്രി വർഗീയ കാർഡുകൾ മാറ്റി കളിക്കുന്നു. ചില സമയത്ത് ഭൂരിപക്ഷ വർഗീയ കാർഡും ചില സമയത്ത് ന്യൂനപക്ഷ വർഗീയ കാർഡും ഇറക്കുന്നു. മറ്റൊരു പാർട്ടിയുടെ കാര്യത്തിൽ ലീഗ് ഇടപെടാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്‌ഡിപിഐയും ഇടത് മുന്നണിയും തമ്മിൽ സഹകരിച്ചിട്ടുണ്ടെന്നും അതിന്റെ കണക്കുകൾ തങ്ങളുടെ കൈവശമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: