പിറവം നിലനിർത്തി എൽഡിഎഫ്, ഇരിങ്ങാലക്കുടയിൽ യുഡിഎഫ്

കൊച്ചി കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമായ ഗാന്ധിനഗര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി

udf, ldf, bjp, ie malayalam

തിരുവനന്തപുരം: 32 തദ്ദേശ ഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് 16 വാർഡുകളിലും യുഡിഎഫ് 14 ഇടത്തും ബിജെപി ഒരിടത്തും ജയിച്ചു. പിറവം നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി. അതേസമയം, ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി. ഇടമലക്കുടിയിൽ എൽഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. കൊച്ചി കോർപറേഷനിൽ ഉപതിരഞ്ഞെടുപ്പു നടന്ന ഗാന്ധിനഗർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി.

കൊച്ചി കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമായ ഗാന്ധിനഗര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ ബിന്ദു ശിവന്‍ 687 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചു. കോട്ടയം കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ സിപിഎമ്മിന് വിജയം. കോട്ടയം മാഞ്ഞൂർ 12-ാം വാർഡ് യുഡിഎഫ് നിലനിർത്തി. തിരുവനന്തപുരം കോര്‍പറേഷനിലെ വെട്ടുകട് വാര്‍ഡില്‍ സിപിഎമ്മിലെ ക്ലൈനസ് റൊസാരിയ വിജയിച്ചു. വിതുര പഞ്ചായത്ത് മൂന്നാം വാർഡിൽ എൽഡിഎഫിന് ജയം. പോത്തൻകോട് ബ്ലോക്ക് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയം.

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ സിപിഎമ്മിലെ സോമദാസന്‍ വിജയിച്ചു. കാഞ്ഞങ്ങാട് നഗരസഭ മുപ്പതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. മലപ്പുറം ജില്ലയിലെ അഞ്ചു സിറ്റിങ് സീറ്റുകളും യുഡിഎഫ് നിലനിർത്തി. മലപ്പുറം തിരുവാലി ഏഴാം വാർഡിൽ യുഡിഎഫിന് ജയം.

Read More: മുല്ലപ്പെരിയാർ മൂന്ന് ഷട്ടറുകൾ അടച്ചു; ഇന്നും വീടുകളിൽ വെള്ളം കയറി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Local body bypoll result piravam won ldf

The moderation of comments is automated and not cleared manually by malayalam.indianexpress.com