scorecardresearch

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും

author-image
WebDesk
New Update
ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തിനാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. 11.30 മുതൽ കോർപറേഷനിലേക്കുള്ള ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നടക്കും.

Advertisment

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ അതതു വരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിച്ചത്. കോര്‍പറേഷനിൽ ജില്ലാ കലക്ടർമാർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായംകൂടിയ അംഗത്തെയാണ് വരണാധികാരികള്‍ പ്രതിജ്ഞയെടുപ്പിക്കുക. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങള്‍ക്കു ചുമതലയേല്‍ക്കുന്നതിനായി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് വായിക്കും.

publive-image തൃശൂർ ഒല്ലൂക്കര ഗ്രാമപഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന്

Advertisment

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനിലെയും അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28നു രാവിലെ 11നും ഉപാധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് അന്നുതന്നെ ഉച്ചയ്ക്ക് രണ്ടിനും നടക്കും.

publive-image ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മലപ്പുറം കലക്ടർ പിപിഇ കിറ്റ് ധരിച്ച് വന്നപ്പോൾ

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് 30നു രാവിലെ 11നും ഉപാധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് അതതു വരണാധികാരികളും കോര്‍പറേഷനിൽ ജില്ലാ കലക്ടറും മുനിസിപ്പാലിറ്റികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുന്നത്.

Kerala Local Bodies Election 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: