കൊച്ചി: കൊച്ചി മെട്രോ ട്രാക്കിലായി. കേരളക്കരയുടെ അഭിമാനമായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പാലാരിവട്ടം മെട്രോ സ്റ്റേഷനിൽനിന്നും പത്തടിപ്പാലം വരെയും തിരിച്ചും യാത്ര നടത്തിയശേഷമാണ് പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.
രാവിലെ 10.15ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രൊഫ.കെ.വി.തോമസ് എംം.പി., സുരേഷ് ഗോപി എം.പി., എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ഒ.രാജഗോപാല്‍, മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള, ജില്ല പൊലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ എം.പി.മാരായ പി.സി.തോമസ്, സി.പി.രാധാകൃഷ്ണന്‍, എന്‍.ഡി.എ. സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി.സംസ്ഥാന കമ്മറ്റി മുന്‍ അധ്യക്ഷരായ പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭന്‍, വി.മുരളീധരന്‍, സംസ്ഥാന സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.സുഭാഷ്, സംഘടന സെക്രട്ടറി എം.ഗണേഷ്, മീഡിയ ഓര്‍ഗനൈസര്‍ പി.ശിവശങ്കര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്.മനോജ്, ജില്ല പ്രസിഡന്റ് കെ.മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, സെക്രട്ടറി എ.കെ.നാസര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തി.

ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയർ സൗമിനി ജയിൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ, കെഎംആർഎൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് എന്നിവർ പങ്കെടുത്തു.

മെട്രോയിൽ ഇന്ന് ഉദ്ഘാടന സർവീസ് മാത്രമായിരിക്കും ഉണ്ടാവുക. നാളെ മെട്രോ റൂട്ടിന് ഇരുവശത്തുമുള്ള വൃദ്ധ സദനങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികൾക്കും സ്പെഷൻ സ്കൂൾ വിദ്യാർഥികൾക്കും സൗജന്യയാത്ര. തിങ്കളാഴ്ച രാവിലെ ആറിന് ആലുവയിൽനിന്നും പാലാരിവട്ടത്തുനിന്നും ഒരേസമയം മെട്രോ പതിവു സർവീസ് ആരംഭിക്കും. ഒൻപതു മിനിട്ട് ഇടവേളയിൽ ഇരു ഭാഗത്തുനിന്നും സർവീസുണ്ടാവും. രാത്രി പത്തിനായിരിക്കും അവസാന വണ്ടി. മിനിമം യാത്രാനിരക്കു 10 രൂപയാണ്. 20, 30, 40 എന്നിങ്ങനെയാണു മറ്റു നിരക്ക്.
Kochi Metro Live Updates:
12.19 pm: കൊച്ചി മെട്രോയുടെ മാതൃകയിലുളള ഉപഹാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകി
12.16 pm: കൊച്ചി മെട്രോ പരിസ്ഥിതി സൗഹാർദ വികസന മാതൃകയെന്ന് പ്രധാനമന്ത്രി
12.15 pm: മെട്രോയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം
12.11 pm: കൊച്ചിയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
12.07 pm: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളജനതയെ അഭിവാദ്യം ചെയ്തത് മലയാളത്തിൽ
12.06 pm: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു
12.05 pm: വികസനകാര്യത്തിൽ അനുഭാവ സമീപനമാണ് കേന്ദ്രത്തിന്റേത്. ഇ.ശ്രീധരന്റെ നേതൃപാടവം മെട്രോയ്ക്ക് ഗുണകരമായെന്നും പിണറായി
12.00 pm: വികസനമെന്ന കേന്ദ്ര മുദ്രാവാക്യം ഏറ്റെടുക്കുന്നു. അതിന് കേന്ദ്രത്തിന്റെ സഹായം വേണമെന്ന് മുഖ്യമന്ത്രി
11.56 am: മെട്രോയിൽ വിവാദം ഉയർത്താൻ ശ്രമിച്ചവർക്ക് നിരാശ മാത്രം. മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കണമെന്നത് സർക്കാരിന്റെ നിലപാടെന്ന് പിണറായി
11.55 am: ഇ.ശ്രീധരനെ ആർക്കും മറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
11.51 am: കൊച്ചി മെട്രോയുടെ കൊച്ചി വൺ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
11.45 am: ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ മെട്രോയെന്ന് വെങ്കയ്യ നായിഡു.
11.44 am: രാജ്യത്തെ അതിവേഗ മെട്രോ പൂർത്തിയാക്കിയ ഇ.ശ്രീധരന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നന്ദി പറഞ്ഞു
11.43 am: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മലയാളം സംസാരിച്ചുകൊണ്ട് പ്രസംഗം തുടങ്ങി
11.42 am: ശിഖ ശർമയും ഏലിയാസ് ജോർജും കൊച്ചി വൺ സ്മാർട് കാർഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡിനു നൽകി പ്രകാശനം ചെയ്തു. ഈ കാർഡ് എല്ലാ ഗതാഗതസംവിധാനത്തിലും ഉപയോഗിക്കാം
11.42 am: മെട്രോ ഉദ്ഘാടനവേദിയിൽ ഇ.ശ്രീധരന് വൻ കൈയ്യടി. സ്വാഗതം ആശംസിച്ചപ്പോൾ കരഘോഷം നീണ്ടത് മിനിറ്റുകളോളം
11.41 am: കൊച്ചി മെട്രോ യാഥാർഥ്യമാകാൻ ഇ.ശ്രീധരൻ ഇല്ലായിരുന്നെങ്കിൽ സാധിക്കില്ലായിരുന്നെന്ന് ഏലിയാസ് ജോർജ്.
11.40 am: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ യാഥാർഥ്യമാകാൻ കൂടെനിന്ന എല്ലാവർക്കും നന്ദി
11.36 am: മെട്രോ ഉദ്ഘാടന ചടങ്ങ് തുടങ്ങി. ഏലിയാസ് ജോർജ് സ്വാഗത പ്രസംഗം നടത്തി
11.34 am: പ്രധാനമന്ത്രി നരേന്ദ്ര മോദി കലൂർ സ്റ്റേഡിയത്തിലെ മെട്രോയുടെ ഉദ്ഘാടനവേദിയിലെത്തി
11.32 am: പ്രധാനമന്ത്രി നരേന്ദ്ര മോദി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെത്തി
11.28 am: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയർ സൗമിനി ജെയിൻ, തോമസ് ചാണ്ടി എംഎൽഎ എന്നിവർ ഉദ്ഘാടന വേദിയിൽ
11.27 am: പ്രധാനമന്ത്രിയും സംഘവും റോഡ് മാർഗം കലൂർ സ്റ്റേഡിയത്തിലേക്ക് യാത്ര തിരിച്ചു
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം പാലാരിവട്ടം മെട്രോ സ്റ്റേഷനിലേക്ക് പോകുന്നു. കലൂരിൽ നിന്നുള്ള ദൃശ്യം pic.twitter.com/5LkhtZPLjr
— IE Malayalam (@IeMalayalam) June 17, 2017
11.22 am: മെട്രോയിൽ യാത്ര ചെയ്ത പ്രധാനമന്ത്രിയും സംഘവും തിരികെ പാലാരിവട്ടം സ്റ്റേഷനിലെത്തി. ഇവിടെനിന്നും കലൂർ സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിലേക്ക് പോകും
11.15 am: പത്തടിപ്പാലത്തെത്തിയ പ്രധാനമന്ത്രിയും സംഘവും തിരികെ പാലാരിവട്ടത്തേക്ക് യാത്ര തിരിച്ചു

11.14 am: പ്രധാനമന്ത്രിയും സംഘവും പത്തടിപ്പാലത്തിലെത്തി
11.08 am: പാലാരിവട്ടം സ്റ്റേഷനിൽനിന്നു പത്തടിപ്പാലത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മെട്രോമാൻ ഇ.ശ്രീധരൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
11.07 am: പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ട്രെയിനിൽ യാത്ര തുടങ്ങി

11.05 am: പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാട മുറിച്ച് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു
10.58 am: പ്രധാനമന്ത്രിയും സംഘവും പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തി

10.33 am: പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ നാട മുറിച്ചശേഷമാണ് പ്രധാനമന്ത്രി ട്രെയിന്‍ യാത്ര തുടങ്ങുക
10.32 am: നാവികസേന ആസ്ഥാനത്തുനിന്നും പ്രധാനമന്ത്രിയും സംഘവും പാലാരിവട്ടത്തെ മെട്രോ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു
10.25 am: എൻഡിഎ നേതാക്കളും ബിജെപി നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയവരിലുണ്ട്.
10.20 am: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, സുരേഷ് ഗോപി എം.പി., ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പ്രൊഫ.കെ.വി.തോമസ് എം.പി., ചീഫ് സെക്രട്ടറി നളിനി നെറ്റോ, ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, ഡി.ജി.പി. സെന്‍കുമാര്‍, ജില്ല പൊലീസ് ചീഫ് എം.പി.ദിനേശ് തുടങ്ങിയവര്‍ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിമാനത്തിൽ നിന്ന് പുറത്തേക്ക് വരുന്നു pic.twitter.com/SflKn6D3JE
— IE Malayalam (@IeMalayalam) June 17, 2017
10.15 am: കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ വിമാനമിറങ്ങി. നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രിയെത്തിയത്.