Latest News

ഒന്നരവയസുകാരി പുഴയിൽ വീണു മരിച്ചു; അച്ഛൻ തള്ളിയിട്ടതെന്ന് അമ്മയുടെ മൊഴി

ഭർത്താവ് ഷിജുവിനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്

drown death, found dead in river
പ്രതീകാത്മക ചിത്രം

കണ്ണൂർ: പാനൂർ പാത്തിപ്പാലത്ത് ഒന്നരവയസുകാരിയെ പുഴയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പുഴയിൽ വീണ അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. രണ്ടുപേരെയും ഭർത്താവ് തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നൽകി.

തലശ്ശേരി കുടുംബകോടതി ജീവനക്കാരൻ കെ.പി ഷിജുവിന്റെ ഭാര്യയും കതിരൂർ എൽ.പി സ്‌കൂൾ അധ്യാപികയുമായ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.

ഇന്നാലെ വൈകുന്നേരം ഏഴ് മണിയോടെ വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയിലാണ് സംഭവം. സോനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ അവരെ രക്ഷപെടുത്തുകയായിരുന്നു. പിന്നീട് ഫയർ ഫോഴ്‌സും പൊലീസും നാട്ടുക്കാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

സോനയും കുഞ്ഞും ഭർത്താവ് ഷിജുവിനൊപ്പമാണ് പുഴക്കരയിൽ എത്തിയതെന്നാണ് കരുതുന്നത്. ഷിജുവിന്റെ ബൈക്ക് പുഴക്കരികിൽ നിന്നും കണ്ടെത്തി. പുഴക്കരയിൽ എത്തിയ ശേഷം ഭർത്താവ് തന്നെയും കുഞ്ഞിനേയും തള്ളിയിട്ടു എന്നാണ് യുവതിയുടെ മൊഴി.

ഭർത്താവ് ഷിജുവിനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നാണ് വിവരം. ഷിജുവിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Also Read: കനത്ത മഴ തുടരുന്നു; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Little girl found dead in river kannur mother accuse father

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com