കൊച്ചി: മദ്യവിൽപ്പനശാലകളുടെ സമീപത്തുകൂടി സ്ത്രീകൾക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി. വിൽപ്പനശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവർക്ക് ഭീതി ഉണ്ടാക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
തൃശൂർ കുറുപ്പം റോഡിലെ മദ്യവിൽപ്പനശാലയ്ക്കു മുന്നിലെ തിരക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന കച്ചവടക്കാരുടെ കേസിലെ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാചന്ദ്രന്റെ പരാമർശം.
വിൽപ്പനശാലകൾ തുറക്കുമ്പോൾ കുറേകൂടി മെച്ചപ്പെട്ട രീതിയിൽ വേണമെന്നും കോടതി നിർദേശിച്ചു. വിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കാൻ പ്രവർത്തന സമയം കൂട്ടിയതായി സർക്കാർ അറിയിച്ചു. രാവിലെ ഒൻപതിനു ബാറുകളും ബിയർ പാർലറുകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. 96 ബെവ്‌കോ ഷോപ്പുകൾക്ക് മതിയായ സൗകര്യം ഇല്ലെന്നും സർക്കാർ ബോധിപ്പിച്ചു.
ഇത്രയും കാലം സൗകര്യം ഇല്ലാതെയാണോ പ്രവർത്തിച്ചതെന്നും മറ്റു ഷോപ്പുകളുടെ സ്ഥിതി എന്താണെന്നും കോടതി ആരാഞ്ഞു. സ്വീകരിച്ച തുടർനടപടികൾ അടുത്ത മാസം 11 ന് സർക്കാർ അറിയിക്കണം.
Read Also: ശിവന്‍കുട്ടിയുടെ രാജി വേണ്ടെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി; സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം