തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് ബിവറേജസ് കോര്പ്പറേഷന്. സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റ് വഴിയും ബാറുകള്‍ വഴിയും 105 കോടി രൂപയുടെ മദ്യം വിറ്റതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈനായി 10 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയും നടന്നു.
ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം വില്പന നടന്നത് തിരുവനന്തപുരത്തെ പവര്‍ ഹൗസ് റോഡിലുള്ള ഔട്ട്ലെറ്റില് നിന്നാണ്. 1.04 കോടി രൂപയുടെ വില്‍പ്പനയാണ് ഉണ്ടായത്. തൊട്ടുപിന്നില്‍ ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റാണ്. 96 ലക്ഷത്തിന്റെ വില്പന.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 260 ഔട്ട്ലെറ്റുകളില് മാത്രമായിരുന്നു വില്പ്പനയുണ്ടായിരുന്നത്. അഞ്ച് ഔട്ട്ലെറ്റുകള് അടഞ്ഞു കിടന്നു. 181 കൗണ്ടറുകളാണ് ഓണക്കാലത്ത് പ്രത്യേകമായി തുറന്നിരുന്നത്. ഓണ്‍ലൈന്‍ വില്പന മൂന്ന് നഗരങ്ങളിലായി ചുരുങ്ങി.
Also Read: ഗര്‍ഭിണിയുടെ മരണകാരണം വാക്സിനെന്ന് ആശുപത്രി റിപ്പോര്‍ട്ട്; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍