Latest News

സംസ്ഥാനത്ത് മദ്യവില കൂടും; സർക്കാരിന്റെ അനുമതി തേടി

വില ഏഴു ശതമാനം വർധിപ്പിക്കാനാണ് ബെവ്‌കോയുടെ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. അസംസ്‌കൃത വസ്‌തുക്കൾക്ക് വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. 20 ശതമാനം മുതൽ 30 ശതമാനം വരെ വില കൂട്ടണമെന്നാവശ്യം. വില ഏഴു ശതമാനം വർധിപ്പിക്കാനാണ് ബെവ്‌കോയുടെ തീരുമാനം. വില വർധിപ്പിക്കാൻ ബെവ്‌കോ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.

Read Also: എറണാകുളത്തും കോട്ടയത്തും രോഗവ്യാപനം രൂക്ഷം; ബ്രിട്ടണിൽ നിന്നെത്തിയ രണ്ട് പേർക്കുകൂടിയും കോവിഡ് സ്ഥിരീകരിച്ചു

അതേസമയം, സംസ്ഥാനത്തെ ബാറുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ നിയന്ത്രണമുണ്ടായിരുന്നു. ഡിസംബർ 22 മുതലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തിയത്.

കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ചിലാണ് സംസ്ഥാനത്തെ ബാറുകളും മദ്യവിൽപനശാലകളും അടച്ചിട്ടത്. പിന്നീട് ബാറുകളിലെ കൗണ്ടർ വഴിയും മദ്യ വിൽപന ശാലകൾ വഴിയുമുള്ള മദ്യ വിൽപന പുനരാരംഭിച്ചു. ബെവ് ക്യു ആപ്പ് വഴിയും പ്രത്യേക കൗണ്ടറുകള്‍ വഴിയുമാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Liquor rate hike in kerala

Next Story
എറണാകുളത്തും കോട്ടയത്തും രോഗവ്യാപനം രൂക്ഷം; ബ്രിട്ടനിൽ നിന്നെത്തിയ രണ്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചുbangalore, bangalore news, indian express news, coronavirus, coronavirus mutation, കോവിഡ് 19, new coronavirus, വകഭേദം, new covid 19 mutant, Harsh Vardhan on covid 19 mutation, mutated coronavirus, mutation, uk coronavirus mutation, കോവിഡ്, ജനിതകമാറ്റം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com