തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്‍റെയും ബീയറിന്‍റെയും വില കൂടും. പാതയോര മദ്യശാലകള്‍ അടക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ ബെവ്കോയ്ക്ക് ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മദ്യവില വർധിപ്പിച്ചത്. സാധാരണ മദ്യത്തിന്‍റെ വില 10 രൂപ മുതൽ 40 രൂപ വരെയും പ്രീമിയം ബ്രാൻഡുകൾക്കു 30 മുതൽ 80 രൂപ വരെയും വർധിക്കും. ബീയറിന്‍റെ വിലയിൽ കുപ്പിക്കു 10 രൂപ മുതൽ 20 രൂപ വരെയാണു കൂടുന്നത്.

കഴിഞ്ഞമാസം മാത്രം നഷ്ടം 100 കോടിയിലേറെയെന്നാണ് കണക്കുകള്‍. ബവ്‌കോയുടെ ആകെയുള്ള ചില്ലറ മദ്യവില്‍പ്പനശാലകളില്‍ 90 എണ്ണം പ്രാദേശിക എതിർപ്പുകള്‍ കാരണം ഇനിയും തുറക്കാൻ കഴിഞ്ഞിട്ടില്ല. വെയർഹൗസിൽ നിന്നും ബാറുകള്‍ക്കും ബെവ്ക്കോ- കണ്‍സ്യൂമർഫെഡ് ഔട്ട് ലെറ്റുകള്‍ക്കും മദ്യവിൽക്കുമ്പോള്‍ ലഭിക്കുന്ന ലാഭം വിഹിതം വർദ്ധിപ്പിക്കാനാണ് തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ