തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിനു കുത്തനെ വില വർധിക്കും. വീര്യം കൂടിയ മദ്യത്തിനും വീര്യം കുറഞ്ഞ മദ്യത്തിനും വില വർധനവ് ബാധകമാണ്. ബിയറിനടക്കം വില വർധിക്കുമ്പോൾ അതൊരു ഇരുട്ടടി ആകുമെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരുടെയും അഭിപ്രായം. വീര്യം കൂടിയ മദ്യത്തിനു 35 ശതമാനവും വീര്യം കുറഞ്ഞ മദ്യത്തിനു പത്ത് ശതമാനവും കോവിഡ് സെസ് ഏർപ്പെടുത്താനാണ് സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനമായിരിക്കുന്നത്. മന്ത്രിസഭാ ഓർഡർ ലഭിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്ന് ബെവ്‌കോ എംഡി സ്‌പർജൻ കുമാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ഓർഡർ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനുശേഷം മദ്യവിൽപ്പന അടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: എത്രയോ പേർക്ക് നീ റോൾ മോഡലാണ്; സണ്ണി ലിയോണിന് പ്രിയതമന്റെ ജന്മദിനാശംസകൾ
ഇപ്പോൾ പുറത്തുവന്നിട്ടുള്ള കണക്കനുസരിച്ച് മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡുകൾക്കെല്ലാം വലിയ തോതിൽ വില വർധിക്കുന്നുണ്ട്.
മാക്‌ഡവൽ ബ്രാൻഡി (ഫുൾ) – പഴയ വില 560 രൂപ – പുതിയ വില 620 രൂപ
ഹണീ ബി ബ്രാൻഡി (ഫുൾ) – പഴയ വില 560 രൂപ – പുതിയ വില 620 രൂപ
സെലിബ്രേഷൻ റം (ഫുൾ) – പഴയ വില 520 – പുതിയ വില 580 രൂപ
എംഎച്ച് ബ്രാന്‍ഡി (ഫുൾ) – പഴയ വില 820 രൂപ – പുതിയ വില 910 രൂപ
ഓൾഡ് മങ്ക് റം (ഫുൾ) – പഴയ വില 770 രൂപ – പുതിയ വില 850 രൂപ
ബക്കാര്‍ഡി റം (ഫുൾ) – പഴയ വില 1290 രൂപ – പുതിയ വില 1440 രൂപ
ഗ്രീൻ ലേബൽ വിസ്‌കി (ഫുൾ) – പഴയ വില 660 രൂപ – പുതിയ വില 730 രൂപ
സിഗ്നേച്ചര്‍ വിസ്‌കി (ഫുൾ) – പഴയ വില 1270 രൂപ – പുതിയ വില 1410 രൂപ
മാജിക് മൊമന്റ് വോഡ്‌ക (ഫുൾ) – പഴയ വില 910 രൂപ – പുതിയ വില 1010 രൂപ
എംജിഎം വോഡ്‌ക (ഫുൾ) – പഴയ വില 550 രൂപ – പുതിയ വില 620 രൂപ
സ്‌മിർനോഫ് വോഡ്‌ക (ഫുൾ) – പഴയ വില 1170 രൂപ – പുതിയ വില 1300 രൂപ
ബിയറിന് പത്ത് രൂപ മുതൽ കൂടും
കിങ്‌ഫിഷർ 100 ൽ നിന്ന് 110 ലേക്ക് എത്തും. കിങ്‌ഫിഷർ ബ്ലൂ 110 ൽ നിന്ന് 121 ആയി ഉയരും. ടുബോർഗിന് 90 രൂപയിൽ നിന്നു 100 ആയി വില വർധിക്കും. ബെവ്‌കോയിലെ വില അനുസരിച്ചാണിത്.
Read Also: ലെമൺ ടീ കുടിച്ച് പ്രതിരോധശേഷി കൂട്ടാം
മദ്യവിൽപ്പന എങ്ങനെ ?
മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മേയ് 17 നു അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിക്കും. എന്നാൽ, കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഓൺലൈൻ ടോക്കൺ ഏർപ്പെടുത്തിയായിരിക്കും മദ്യവിൽപ്പന. മദ്യവിൽപ്പനയ്‌ക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്തും. ഓൺലൈനിൽ മദ്യത്തിനായി ബുക്കിങ് നടത്താം. ഓൺലൈനിലൂടെ ലഭിക്കുന്ന ടോക്കണിൽ മദ്യത്തിനായി വരി നിൽക്കേണ്ട സമയമടക്കം ഉണ്ടാകും. ഓരോരുത്തർക്കും ലഭിക്കുന്ന സമയത്ത് മാത്രം മദ്യം വാങ്ങാൻ എത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ സജ്ജീകരിക്കും. തിരക്ക് കുറയ്‌ക്കാൻ വേണ്ടിയാണ് ഇത്തരം നടപടികൾ. പ്രത്യേക ആപ് തയ്യാറാക്കിയായിരിക്കും ഓൺലൈൻ ബുക്കിങ്. ഒരേസമയം, വരിയിൽ അഞ്ച് പേരിൽ കൂടുതൽ എത്താത്ത രീതിയിലായിരിക്കും ക്രമീകരണം. ബാറിൽ മദ്യക്കുപ്പി വിൽക്കാനും തീരുമാനമായിട്ടുണ്ട്.