തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതൽ മദ്യവില കൂടും. അടിസ്ഥാന വിലയുടെ ഏഴു ശതമാനമാണ് വര്‍ധിക്കുക. സ്‌പിരിറ്റിന് വിലവര്‍ധന ചൂണ്ടികാണിച്ച് 15 ശതമാനം വിലകൂട്ടാനാണ് മദ്യകമ്പനികള്‍ ആവശ്യപ്പെട്ടത്. എന്നാൽ, ഏഴു ശതമാനമാണ് ഇപ്പോൾ വില വർധിപ്പിക്കുന്നത്.

മറ്റു നികുതികള്‍ കൂടി ഉൾപ്പെടുമ്പോൾ വിവിധ ബ്രാന്‍ഡുകള്‍ക്ക് 40 രൂപ മുതല്‍ 150 വരെ വർധിക്കാനാണ് സാധ്യത. വില വർധിപ്പിക്കാൻ ബെവ്‌കോ സർക്കാരിന്റെ അനുമതി തേടിയിരുന്നു. ഏഴ് ശതമാനം വില വർധിപ്പിക്കാനാണ് ബെവ്‌കോ അനുമതി തേടിയത്. ഇത് സർക്കാർ അംഗീകരിച്ചു. ബിയറിനും വെെനും വില വർധനവില്ല.

Read Also: ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണം, എറണാകുളം വിട്ടുപോകരുത്; വൈറ്റില മേൽപ്പാലം തുറന്ന കേസിൽ നിപുൺ ചെറിയാന് ജാമ്യം

അതേസമയം, സംസ്ഥാനത്തെ ബാറുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ നിയന്ത്രണമുണ്ടായിരുന്നു. ഡിസംബർ 22 മുതലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തിയത്.

കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ചിലാണ് സംസ്ഥാനത്തെ ബാറുകളും മദ്യവിൽപനശാലകളും അടച്ചിട്ടത്. പിന്നീട് ബാറുകളിലെ കൗണ്ടർ വഴിയും മദ്യ വിൽപന ശാലകൾ വഴിയുമുള്ള മദ്യ വിൽപന പുനരാരംഭിച്ചു. ബെവ് ക്യു ആപ്പ് വഴിയും പ്രത്യേക കൗണ്ടറുകള്‍ വഴിയുമാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.