തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ മദ്യവ്യവസായി ബിജു രമേശ് മദ്യ വിൽപ്പന നിർത്തുന്നു. 28 വർഷം നീണ്ട മദ്യവ്യവസായമാണ് ബിജു രമേശിന്റെ അവസാനിപ്പിക്കുന്നത്. ബാർകോഴ വിവാദത്തിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.

സർക്കാറിന്‍റെ പുതിയ നയത്തിന്‍റെ അടിസ്ഥാനത്തിൽ ഏഴു ബാറുകള്‍ തുറക്കാമെങ്കിലും ഇനി പുതിയ ബാറുകളൊന്നും തുറക്കുന്നില്ല എന്നാണ് ബിജു രമേശ് പറയുന്നത്. 9 ഹോട്ടലുകളുള്ള രാജധാനി ഗ്രൂപ്പിന്റെ മേധാവി മദ്യ വ്യവസായികളുടെ സംഘടനനേതാക്കളിൽ ഒരാളായിരുന്നു. ഒപ്പമുള്ള 150 തൊഴിലാളികളെ പിരിച്ചുവിടുന്നത് ഒഴിവാക്കാൻ നിലവിലുള്ള ബിയർ-വൈൻ പാർലറുകൾ കുറച്ചുനാൾ കൂടി പ്രവർത്തിക്കും.

ഹോട്ടൽ , വിദ്യാഭ്യാസ -രംഗങ്ങളിൽ കൂടുതൽ സംരഭങ്ങൾ ആരംഭിക്കാനാണ് ബിജു രമേശിന്റെ തീരുമാനം. നിലവിലുള്ള എഞ്ചിനീയറിംഗ് കോളേജുകൾക്ക് പുറമെ കൂടുതൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ