തിരുവനന്തപുരം: വിദേശവനിത ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ അന്വേഷണം വെല്ലുവിളിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ഏറ്റവും മികച്ച ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തും. ഒരുദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നും എത്ര സമയമെടുത്താലും സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ലം വാഴമുട്ടത്തുനിന്നാണ് ദുരൂഹ സാഹചര്യത്തിൽ വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ലാത്‌വിയ സ്വദേശി ലിഗ(33)യുടേതായിരുന്നു മൃതദേഹം. ലിഗയുടെ കഴുത്തിലോ ശരീരഭാഗങ്ങളിലോ കുത്തോ വെട്ടോ ഏറ്റിട്ടില്ല. ശരീരത്തിൽ മുറിവുകൾ കണ്ടെത്താത്തതിനാൽ കൊലപാതകത്തിനുള്ള സാധ്യതയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണ്ടിവരും.

മാർച്ച് 14ന് ആണു കോവളത്തുനിന്ന് ലിഗയെ കാണാതാകുന്നത്. ആയുർവേദ ചികിൽസയ്ക്കാണ് 33 കാരിയായ ലിഗ സഹോദരിക്ക് ഒപ്പം കേരളത്തിൽ എത്തിയത്. പോത്തൻകോട് ആയുർവേദ ആശുപത്രിയിൽ​ ഡിപ്രഷന് ചികിത്സയിലായിരുന്നു. അവിടെ നിന്നും ഒരു ദിവസം പുറത്തേക്ക് പോയ ലിഗ പിന്നെ തിരികെ വന്നില്ല. കാണാതായ ദിവസം ലിഗ കോവളത്ത് ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങുന്നതിന്റെയും സിഗരറ്റ് വാങ്ങുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.