തിരുവനന്തപുരം: തിരുവനന്തപുരത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച ലിത്വാനിയൻ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞ് സഹോദരി ഇൽസി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് വിദേശ വനിത സഹായങ്ങൾക്ക് നന്ദി അറിയിച്ചത്.

ലിഗ കാണാതായതിനെ തുടർന്നുണ്ടായ വി​ഷ​മ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്ന് പൂർണ്ണ പി​ന്തു​ണ​ ല​ഭി​ച്ചി​രുന്നുവെ​ന്ന് ഇൽസി പ​റ​ഞ്ഞു. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ​തി​രെ തെ​റ്റാ​യ പ്ര​ച​ര​ണം വ​ന്ന​തി​ൽ അ​തി​യാ​യ ദുഃ​ഖ​മു​ണ്ടെ​ന്നും അ​തി​ന് ക്ഷ​മ ചോ​ദി​ക്കുന്നതായി ഇ​ൽ​സി പ​റ​ഞ്ഞ​താ​യും മു​ഖ്യ​മ​ന്ത്രി പിന്നീട് പറഞ്ഞു.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പമാണ് ഇലിസ് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചത്.

നിയമനടപടികൾ പൂർത്തിയായതിനാൽ ലിഗയുടെ മൃതദേഹം മേയ് 3 വ്യാഴാഴ്ച തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. ടൂറിസം വകുപ്പ് മുൻകൈയെടുത്ത് മെയ് ആറിന് ഞായറാഴ്ച നിശാഗന്ധിയിൽ ലിഗ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കണമെന്ന ആഗ്രഹവും ഇലിസ് പ്രകടിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ