കോഴിക്കോട്: ജീവന് ഭീഷണി ഉണ്ടെന്ന് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ്. തുടർച്ചയായി രണ്ട് ദിവസം തനിക്കെതിരെ വധശ്രമം ഉണ്ടായെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെന്നും ഇടത് എംഎൽഎ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

എന്നാൽ കൊടുവള്ളി പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഡിജിപിക്കു നൽകിയ പരാതിയിലെ പ്രതികളെ പോലും പൊലീസ് പിടികൂടുന്നില്ലെന്നും റസാഖ് ആരോപിച്ചു.

മണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ പോലും സാഹചര്യമില്ല. വധശ്രമത്തിന് പിന്നീൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ