തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് വധ ഭീഷണി. പാര്‍ട്ടിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ഭീഷണി കത്ത് ലഭിച്ചത്. ബോംബെ മലയാളി എന്നു സ്വയം പരിചയപ്പെടുത്തി മോഹന്‍ കെ.നായര്‍ എന്ന പേരിലാണ് കത്ത്. ഇയാളുടെ വിലാസവുമുണ്ട്
മഹാരാഷ്ട്രയിലെ മഹാബലേശ്വരില്‍നിന്ന് സ്പീഡ്പോസ്റ്റില്‍ അയച്ച കത്ത് തിരുവനന്തപുരത്തു കുന്നുകുഴിയിലുള്ള സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് ഇന്നലെ ലഭിച്ചത്. ഒക്ടോബര്‍ 29ന് എഴുതിയ കത്തില്‍, കേരളപ്പിറവിദിനത്തില്‍ സംസ്ഥാനത്തെത്തുമെന്നും കാസർഗോഡു നിന്നു ശ്രീധരന്‍ പിള്ള നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയില്‍ പങ്കെടുക്കുമെന്നും പറയുന്നു.
‘രാജീവ് ഗാന്ധിയുടേതു പോലുള്ള അന്ത്യം’ ആയിരിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്റേത് എന്നും പറയുന്നുണ്ട്.
കത്തിന്റെ പൂര്‍ണരൂപം
താങ്കളുടെ സമയം അടുത്തു. ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കില്‍ വേഗം ചെയ്തു തീര്‍ക്കണം. നിങ്ങള്‍ കള്ള സന്യാസിമാരുടെ കൂടെ ആണ് നില്‍ക്കുന്നത്. യഥാർത്ഥ സന്യാസിമാരെ തേജോവധം ചെയ്യാന്‍ ബിജെപിക്കാരെ നിയമിക്കുന്നു. ഞാന്‍ 66 വയസ്സുള്ള ഒരു മലയാളി ആണ്. 1977 മുതല്‍ ബോംബെയില്‍ ജീവിക്കുന്നു. എന്റെ എല്ലാ കര്‍ത്തവ്യവും കഴിഞ്ഞു. ഈ കേരള പിറവിയോടെ ഞാന്‍ നാട്ടിലെത്തും. താങ്കളുടെ രഥയാത്രയില്‍ ഞാന്‍ പങ്കുചേരും. കേരളീയര്‍ ഒരു ചൂടുള്ള വാര്‍ത്ത കാണട്ടെ ! രാജീവ് ഗാന്ധിയുടെ അന്ത്യം പോലെ.’