ലൈഫ്‌മിഷൻ പദ്ധതി: സ്വപ്നക്ക് വൻതുക കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ്

ലോക്കറിൽനിന്ന് കണ്ടെടുത്തത് സ്വർണ്ണക്കടത്ത് പണമായി കാണാനാകില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ ബോധിപ്പിച്ചു

Swapna Suresh, Gold Smuggling, സ്വർണക്കടത്ത് കേസ്, Thiruvanathapuram Gold Smuggling, തിരുവനന്തപുരം സ്വർണക്കടത്ത്, സ്വപ്ന സുരേഷ്, IE Malayalam, ഐഇ​ മലയാളം

കൊച്ചി: ലൈഫ്‌മിഷൻ പദ്ധതിയിൽ സ്വപ്നക്ക് വൻതുക കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്താണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണ വിവരങ്ങൾ അറിയിച്ചത്.

കരാറുകാരായ യൂണിടെക് സ്വപ്നയ്ക്ക് ആറു ശതമാനം കമ്മീഷൻ നൽകി. ഇതിന് ശേഷം യൂണിടെക് പ്രതിനിധികൾ കോൺസുൽ ജനറലിനെ കണ്ടു. കോൺസുൽ ജനറൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കാണാൻ യൂണിടെക് പ്രതിനിധികളോട് നിർദേശിച്ചുവെന്നും ഇതിൽ കൂടുതൽ അന്വേഷണം വേണ്ടതുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. കോൺസുൽ ജനറലിന് കമ്മീഷൻ ലഭിച്ചോ എന്ന് അറിയില്ലന്നും ഏജൻസി അറിയിച്ചു.

Read More: സ്വർണക്കടത്ത് കേസ്: ശിവശങ്കർ സ്വപനയോടൊപ്പം മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന് എൻഫോഴ്സ്‌മെന്റ്

കള്ളപ്പണമല്ലെങ്കിൽ ലോക്കറിൽ സൂക്ഷിച്ചതെന്തിനെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. സ്വർണ്ണംവിവാഹ സമയത്ത് ലഭിച്ചതാണെന്ന സ്വപ്നയുടെ വാദം നിലനിൽക്കില്ലെന്നും ഇത്രയും സ്വർണ്ണം നൽകാനുള്ള സാമ്പത്തിക ശേഷി സ്വപ്നയുടെ കുടുംബത്തിനുണ്ടായിരുന്നില്ലന്നും ഇഡി ചൂണ്ടിക്കാട്ടി.

ലോക്കറിൽനിന്ന് കണ്ടെടുത്തത് സ്വർണ്ണക്കടത്ത് പണമായി കാണാനാകില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി യൂണിടെക് കോൺസുൽ ജനറലിന് കമ്മീഷൻ നൽകി. ഇതിൽ നിന്ന് കുറച്ച് പണം സ്വപ്നക്ക് കോൺസുൽ ജനറൽ സമ്മാനമായി നൽകി. ഈ പണമാണ് ലോക്കറിലുള്ളത്. 19 വയസ്സു മുതൽ വലിയ തസ്തികകളിൽ ജോലി ചെയ്തയാളാണ് സ്വപ്ന. സ്വപ്നയുടെ പിതാവ് യു എ ഇ യിലുള്ള ഷെയ്ഖിൻ്റെ അക്കൗണ്ടന്റായിരുന്നു. 34 വർഷം അവിടെ ജോലി ചെയ്തിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കി.

പ്രളയ ഫണ്ട് സമാഹരണത്തിനായി സർക്കാർ സംഘത്തിനൊപ്പം പോയിട്ടില്ലെന്നും സ്വപ്നയുടെ ഉന്നത സ്വാധീനത്തെക്കുറിച്ച് പറയുന്നതല്ലാതെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് എവിടെയും എൻഫോഴ്‌‌സ്‌മെന്റ് എവിടെയും പറയുന്നില്ലെന്നും സ്വപനയുടെ അഭിഭാഷകൻ ചുണ്ടിക്കാട്ടി.

ലൈഫ് മിഷൻ പദ്ധതി കോൺസുലേറ്റ് മുഖാന്തിരമാണ് നടപ്പാക്കുന്നത് യൂണിടെക് എന്ന ബിൽഡറെ കണ്ടെത്തിയത് താനായിരുന്നുവെന്നും ഇതിൽ നിന്ന് ലഭിച്ചതാണ് കമ്മീഷനെന്നും സ്വപ്ന അറിയിച്ചു. ജാമ്യാപേക്ഷ വിധി പറയാനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Life mission project enforcement claims swapna received a huge commission

Next Story
പിഎസ്‌സിയിൽ അടിമുടി മാറ്റം; പരീക്ഷ രണ്ടുഘട്ടമായി, റാങ്ക്‌ലിസ്റ്റുകൾ നീട്ടില്ലpsc, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express