Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ട്, നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ല: എൻഫോഴ്‌സ്‌മെന്റ്

ഫയലുകള്‍ വിളിച്ചുവരുത്തിയത് നിയമസഭയുടെ അധികാരത്തിലുള്ള കടന്നു കയറ്റമല്ലെന്നും ഇഡി വ്യക്തമാക്കി

തിരുവനന്തപുരം: ലൈഫ്‌ മിഷനുമായുള്ള ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായി അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ലൈഫ്‌ മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ഫയലുകൾ വിളിച്ചുവരുത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിയെ ചോദ്യം ചെയ്‌ത് നിയമസഭാ എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു. ഇതിനു മറുപടിയായാണ് തങ്ങൾക്ക് ഫയലുകൾ വിളിച്ചുവരുത്താൻ അവകാശമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് മറുപടി നൽകിയത്. ഫയലുകള്‍ വിളിച്ചുവരുത്തിയത് നിയമസഭയുടെ അധികാരത്തിലുള്ള കടന്നു കയറ്റമല്ലെന്നും ഇഡി വ്യക്തമാക്കി.

ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് കേരളാ നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി നേരത്തെ നോട്ടീസ് നൽകിയത്. ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റിനോട് വീശദീകരണം ആവശ്യപ്പെട്ടത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ പരാതി.

Read Also: കോവിഡ് വാക്‌സിൻ ഏപ്രിലിൽ എല്ലാവർക്കും ലഭ്യമാക്കും: ഡൊണാൾഡ് ട്രംപ്

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറായി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരുവര്‍ഷം കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി. തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് ഉള്‍പ്പടെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒട്ടേറെകേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സഞ്ജയ് കുമാറിന്റെ കാലാവധി നീട്ടിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Life mission kerala government enforcement directorate

Next Story
Kerala Pooja Bumper BR 76 Lottery 2020: പൂജാ ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാംKerala Lottery, Kerala Lottery chart, Kerala Lottery result yesterday, Kerala Lottery result chart 2021, Kerala Lottery chart 2021, Kerala Lottery result winwin, Kerala Lottery online, Kerala Lottery result chart 2021, Kerala Lottery result chart, Kerala Lottery result sthree sakthi, Kerala Lottery latest, Kerala Lottery official website, Kerala Lottery website, kerala lottery today, kerala lottery result, kerala lottery result today, kerala lottery result, kerala lottery result, കേരള സംസ്ഥാന ഭാഗ്യക്കുറി, kerala lottery results,കേരള സംസ്ഥാന ഭാഗ്യക്കുറി ഫലം, kerala lottery result online,കേരള ലോട്ടറി റിസൾട്ട് ഓൺലൈൻ, ie malayalam, കേരള സംസ്ഥാന ഭാഗ്യക്കുറി റിസള്‍ട്ട്, കേരള സംസ്ഥാന ഭാഗ്യക്കുറി വിന്‍വിന്‍, കേരള സംസ്ഥാന ഭാഗ്യക്കുറി നിര്‍മ്മല്‍, കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം, കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ, കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ പ്ലസ്, കേരള സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി, കേരള സംസ്ഥാന ഭാഗ്യക്കുറി അക്ഷയ, കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ
The moderation of comments is automated and not cleared manually by malayalam.indianexpress.com