Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ലെെഫ് പദ്ധതി: ചീഫ് സെക്രട്ടറിക്ക് എൻഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്

റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിക്ക് അനുമതി കിട്ടിയിരുന്നോ എന്ന് നോട്ടീസ് ചോദിക്കുന്നു

തിരുവനന്തപുരം: ലെെഫ് പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു. ലൈഫ് പദ്ധതിയിൽ കേന്ദ്രാനുമതി തേടിയിരുന്നോ എന്നാണ് നോട്ടീസിൽ ചോദിച്ചിട്ടുള്ളത്. കേന്ദ്രാനുമതി ലഭിച്ചെങ്കിൽ ഫയൽ ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ഇഡി ആവശ്യപ്പെട്ടു.

റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിക്ക് അനുമതി കിട്ടിയിരുന്നോ എന്ന് നോട്ടീസിൽ ചോദിക്കുന്നു. അനുമതി കിട്ടിയിട്ടുണ്ടെങ്കിൽ മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. കരാർ തുക എങ്ങനെ കൈമാറ്റം ചെയ്‌തു എന്ന് അറിയിക്കണം. നിയമോപദേശവും മിനിറ്റ്‌സും ഉൾപ്പെടെ രേഖകൾ കൈമാറണമെന്നും ഇഡി നോട്ടീസിൽ ആവശ്യപ്പെട്ടു.

Read Also: പെട്ടിമുടി ദുരന്തഭൂമിയോട് വിട; കുവി പൊലീസിലേക്ക്

കരാർ വിശദാംശങ്ങൾ, ഇടനിലക്കാർ, കരാർ തുക തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. ഭവനസമുച്ചയത്തിന്റെ നിർമാണ കരാറെടുത്ത കമ്പനി തനിക്ക് ഒരു കോടി കമ്മിഷൻ തന്നുവെന്നു സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന മൊഴി നൽകിയിരുന്നു.

അതേസമയം, ലെെഫ് മിഷൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇപ്പോഴത്തെ വിവാദങ്ങൾ കണ്ട് ലക്ഷകണക്കിനു ആളുകൾക്ക് വീട് നൽകുന്ന പദ്ധതിയിൽ നിന്നു ഒരടി പോലും പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Life mission kerala government enforcement directorate

Next Story
പെട്ടിമുടി ദുരന്തഭൂമിയോട് വിട; കുവി പൊലീസിലേക്ക്Kuvi Dog Pettimudi
The moderation of comments is automated and not cleared manually by malayalam.indianexpress.com