ലെെഫ് മിഷൻ പദ്ധതി വിവാദത്തിൽ സംസ്ഥാന സർക്കാരിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘വേണ്ടത് വിവാദമല്ല, വികസനം’ എന്ന തലക്കെട്ടിൽ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് കോടിയേരിയുടെ ലേഖനം.

Read Also; തായ്‌വേര് അന്വേഷിക്കുന്നതിൽ രസംകൊള്ളുന്നത് അടിമണ്ണിളകി പോകുന്നതിനേ ഉപകരിക്കൂ; സിപിഐ മുഖപത്രം ജനയുഗം

റെഡ് ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ്. റെഡ് ക്രസന്റിനെ കൊണ്ടുവന്നത് സർക്കാരല്ല. സർക്കാരിനെ കരിവാരിതേയ്‌ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കാരുണ്യപദ്ധതിയെ അപകീര്‍ത്തിപ്പെടുത്തി സര്‍ക്കാരിനെ കരിതേയ്‌ക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നതായും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ലെെഫ് മിഷൻ പദ്ധതിക്കെതിരെ ഗുരുതര ആരോപണമുയർന്ന സാഹചര്യത്തിലാണ് സർക്കാരിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് സിപിഎം സെക്രട്ടറി രംഗത്തെത്തുന്നത്. റെഡ് ക്രസന്റ് കമ്പനിയുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഒരു കോടി പണം തട്ടിയെന്ന ആരോപണമുയർന്നിരുന്നു. വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെ അടക്കം സർക്കാരിനെതിരെ രംഗത്തെത്തി. റെഡ് ക്രസന്റുമായുള്ള ധാരണാപത്രം സർക്കാർ പുറത്തുവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.