scorecardresearch

ലൈഫ് മിഷൻ അഴിമതി കേസ്: ശിവശങ്കറിനെ പ്രതിചേർത്ത് വിജിലൻസ്

കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥർ ഫോൺ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലൻസിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തത്

കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥർ ഫോൺ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലൻസിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തത്

author-image
WebDesk
New Update
sivasankar, ie malayalam

കൊച്ചി∙ ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പ്രതി ചേർത്ത് വിജിലൻസ്. കേസിൽ വിജിലൻസ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും സന്ദീപ് നായരും പ്രതിപ്പട്ടികയിൽ ഉണ്ട്.

Advertisment

കേസിൽ ആറാം പ്രതിയാണ് സ്വപ്‌നാ സുരേഷ്. സരിത്ത് സന്ദീപ് എന്നിവർ യഥാക്രമം ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥർ ഫോൺ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലൻസിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തത്.

ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് സ്വപ്നയെ വിജിലൻസ് ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷനെക്കുറിച്ചും എം. ശിവശങ്കറിന്‍റെ പങ്കിനെക്കുറിച്ചും വിജിലൻസ് ചോദിച്ചറിയും.

പ്രതികളുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥർ ഫോൺ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലൻസിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തത്. കമ്മീഷനായി നൽകിയ ഫോണുകളുടെ വിവരവും വിജിലൻസ് സ്വപ്നയോട് ചോദിച്ച് അറിയുന്നുണ്ട്.

Advertisment

ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ എൻഫോഴ്സ്മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെും. ഇതു രണ്ടാംതവണയാണ് യു വി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ യൂണിടാക്കിന് കരാർ നൽകാൻ സമ്മർദം ചെലുത്തിയത് ശിവശങ്കറെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. യു വി ജോസിന്റെ സാന്നിധ്യത്തിൽ ശിവശങ്കറിനെയും ചോദ്യം ചെയ്യും. നേരത്തെ വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐയും യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു.

Corruption Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: