/indian-express-malayalam/media/media_files/uploads/2020/07/Pinarayi-and-Chennithala.jpg)
തിരുവനന്തപുരം: റെഡ് ക്രസന്റ്-ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് നേരത്തെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം പറഞ്ഞിരുന്നു. കരാറിലേര്‍പ്പെടുന്ന കാര്യം കേന്ദ്രത്തിനെ അറിയിച്ചാല്‍ മതിയെന്നും ഇനിയും ചെയ്യാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വിദേശ രാജ്യവുമായോ ഏജന്‍സികളുമായോ കരാറുകള്‍ ഒപ്പിടുന്നതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.
സെക്രട്ടറിയേറ്റിലെ തീപിടത്തത്തില്‍ സുപ്രധാനമായ ഒരു ഫയലും കത്തി നശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. "കത്തിയത് ഫയലുകളുടെ ചില ഭാഗങ്ങള്‍ മാത്രം," പ്രതിപക്ഷം ധൃതി വയ്ക്കണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വരുമ്പോള്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: സംസ്ഥാനത്ത് 2,406 പേർക്ക് കൂടി കോവിഡ്, 2,067 പേർക്ക് രോഗമുക്തി
നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി നിന്ന് തെറിവിളിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ഒരു വിഷയത്തിനും മറുപടി പറയാതെ ഇരുന്നില്ല. പ്രതിപക്ഷാംഗങ്ങള്‍ തെറിവാക്കുകള്‍ ചേര്‍ത്ത് മുദ്രാവാക്യം വിളിച്ചുവെന്നും പ്രതിപക്ഷത്തെ നേതാക്കള്‍ അത് തടഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us