scorecardresearch

ലൈഫ് മിഷന്‍ വിവാദം: പ്രതിപക്ഷം പാവങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് ടിപി രാമകൃഷ്ണന്‍

വസ്തുതകള്‍ മറച്ചുവെച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഹീനമായ ആക്രമണം അഴിച്ചുവിടുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ വര്‍ധിച്ചുവരുന്ന ജനസമ്മതി പലരുടെയും സമനില തെറ്റിച്ചുവെന്ന് മന്ത്രി

വസ്തുതകള്‍ മറച്ചുവെച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഹീനമായ ആക്രമണം അഴിച്ചുവിടുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ വര്‍ധിച്ചുവരുന്ന ജനസമ്മതി പലരുടെയും സമനില തെറ്റിച്ചുവെന്ന് മന്ത്രി

author-image
WebDesk
New Update
life mission, ലൈഫ് മിഷന്‍, life mission controversy, ലൈഫ് മിഷന്‍ വിവാദം, swapna,സ്വപ്‌ന, gold smuggling, സ്വര്‍ണക്കടത്ത്, pinarayi vijayan, പിണറായി വിജയന്‍, ldf, എല്‍ഡിഎഫ്, chief minister, മുഖ്യമന്ത്രി, excise minister, എക്‌സൈസ് മന്ത്രി, tp ramakrishnan, ടിപി രാമകൃഷ്ണന്‍, iemalayalam,

തിരുവനന്തപുരം: പാവപ്പെട്ടവരുടെ ജീവിതവെളിച്ചം തല്ലിക്കെടുത്തുന്ന വിനാശകരമായ ദൗത്യവുമായാണ് ലൈഫ് ഭവനപദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നതെന്ന് എക്‌സൈസ് മന്ത്രി ടി രാമകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് എല്ലാ കുടുംബങ്ങള്‍ക്കും വീടുള്ള ആദ്യസംസ്ഥാനമായി കേരളം മാറുന്നത് ചിലര്‍ക്ക് സഹിക്കാനേ കഴിയുന്നില്ലെന്നും അവരാണ് പാവങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

Advertisment

വടക്കാഞ്ചേരി നഗരസഭയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിവാദത്തിലാണ് മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അവ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം തട്ടുന്നുവെന്നും മനസ്സിലാക്കിയതിനെ തുടര്‍ന്ന് പ്രചാരണവുമായി രംഗത്തിറങ്ങാന്‍ സിപിഎം തീരുമാനിച്ചിരുന്നു.

ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കായി ഭവനസമുച്ചയം നിര്‍മ്മിച്ച് കൈമാറാനാണ് റെഡ് ക്രസന്റുമായി ധാരണയിലെത്തിയതെന്നും റെഡ്ക്രസന്റുമായി ലൈഫ് മിഷന്‍ പണമിടപാട് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

"നിര്‍മ്മാണത്തിനുള്ള ഏജന്‍സിയെ നിശ്ചയിച്ചതും അവരുമായി സാമ്പത്തിക ഇടപാട് നടത്തുന്നതും പദ്ധതി സ്‌പോണ്‍സര്‍ ചെയ്ത റെഡ്ക്രസന്റ് നേരിട്ടാണ്. എന്നിട്ടും വസ്തുതകള്‍ മറച്ചുവെച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഹീനമായ ആക്രമണം അഴിച്ചുവിടുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ വര്‍ധിച്ചുവരുന്ന ജനസമ്മതി പലരുടെയും സമനില തെറ്റിച്ചുകഴിഞ്ഞു," മന്ത്രി പറഞ്ഞു.

Advertisment

"നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ സാധാരണക്കാരായ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിന്റെ പിന്തുണ വര്‍ധിക്കുകയാണ്. ഇതില്‍ പരിഭ്രാന്തി പൂണ്ട് രൂപപ്പെട്ട പുതിയ കൂട്ടായ്മ ജനക്ഷേമപദ്ധതികള്‍ക്ക് തുരങ്കം വെച്ച് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനും സാധാരണക്കാരുടെ ജീവിതഭദ്രതയ്ക്കും നേരെയാണ് ഇവരുടെ വെല്ലുവിളി. സംസ്ഥാനത്തിനു ലഭിക്കുന്ന സഹായങ്ങള്‍ തടയാനുള്ള ഗൂഢാലോചനയുടെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ തീവ്രകുപ്രചാരണദൗത്യം. കള്ളക്കഥകള്‍ തുറന്നുകാട്ടപ്പെട്ടിട്ടും കൂസലില്ലാതെ ഇവര്‍ പ്രചാരവേല തുടരുകയാണ്. ഇതൂകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. അവര്‍ സര്‍ക്കാരിന്റെ ക്ഷേമ-വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അണിനിരക്കും," ദുഷ്പ്രചാരണങ്ങള്‍ക്ക് അധികം ആയുസ്സില്ലെന്ന് വൈകാതെ തെളിയുമെന്നും മന്ത്രി പറഞ്ഞു.

Pinarayi Vijayan Tp Ramakrishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: