കൊച്ചി: വടക്കാഞ്ചേരി ലൈഫ്മിഷൻ ഭവന നിർമ്മാണ പദ്ധതിയിലെ സി ബി ഐ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നാളെ ഇടക്കാല വിധി പറയും. ലൈഫ്മിഷൻ സിഇഒ സമർപ്പിച്ച ഹർജിയിലാണ്  കോടതി ഉത്തരവ് പറയുന്നത്. സിബിഐ അന്വേഷണം തുടരണമോ അതോ വിജിലൻസ് അന്വേഷണം മതിയോ എന്നീ കാര്യങ്ങളിൽ കോടതി തീരുമാനം പറയും. ഭൂമി കൈമാറിയതല്ലാലെ നടത്തിപ്പിൽ പങ്കില്ലന്നും ലൈഫ്മിഷനെ അനാവശ്യമായി കേസിലേക്ക്
വലിച്ചിഴച്ചെന്നും ഒഴിവാക്കണമെന്നുമാണ് സിഇഒ യുടെ ഹർജിയിലെ ആവശ്യം.

Read More: ഇടപാടിൽ അധോലോക ബന്ധം; ലൈഫ് മിഷനിലെ സഹായം വിദേശ സംഭാവന നിയന്ത്രണ നിയമ പരിധിയിൽ വരുമെന്ന് സിബിഐ

ലൈഫ് മിഷൻ സംബന്ധിച്ച സിബിഐ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി സെപ്തംബർ അവസാനത്തോടെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്ന് സിഇഒ യുടെ ഹർജിയിൽ പറയുന്നു.

Read More: ഒരു ഏജന്‍സി വിദേശ ധനസഹായം വാങ്ങിയത് എങ്ങനെ കുറ്റകൃത്യമാവും? ലൈഫ്മിഷനില്‍ ഹൈക്കോടതി

പേര് പറയാതെ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെ എതിർ കക്ഷികളാക്കി സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സിബിഐ കൊച്ചി യൂണിറ്റ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ച എഫ്‌ഐആറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലൈഫ് മിഷന്‍ സിഇ.ഒ എന്നിവരെയോഗം ചുമതലപ്പെടുത്തുകയായിരുന്നു.

Read More: ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിൽ നിന്നും സിബിഐ ഈ മാസം അഞ്ചിന് മൊഴിയെടുത്തിരുന്നു. ലെെഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് മൊഴിയെടുത്തത്. ജോസും രണ്ട് ഉദ്യോഗസ്ഥരും കൊച്ചി സിബിഐ ഓഫിസിലെത്തി മൊഴി നൽകുകയായിരുന്നു. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും സിബിഐ ഓഫീസിൽ ഹാജരായിരുന്നു.

Read More: ലൈഫ് മിഷൻ സിഇഒ യു.വി.ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.