scorecardresearch

ലൈഫ് മിഷൻ കേസ്: സന്തോഷ് ഈപ്പന്റേയും സ്വപ്ന സുരേഷിന്റേയും സ്വത്ത് കണ്ടുകെട്ടി ഇ ഡി

പ്രളയ ബാധിതർക്ക് വീട് നിർമ്മിക്കാനുളള പദ്ധതിയിൽ കോഴയായി കോടികൾ വാങ്ങിയെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്

പ്രളയ ബാധിതർക്ക് വീട് നിർമ്മിക്കാനുളള പദ്ധതിയിൽ കോഴയായി കോടികൾ വാങ്ങിയെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്

author-image
WebDesk
New Update
ED | News Click raid | Journalists

ലൈഫ് മിഷൻ കേസ്: സന്തോഷ് ഈപ്പന്റേയും സ്വപ്ന സുരേഷിന്റേയും സ്വത്ത് കണ്ടുകെട്ടി ഇ ഡി

കൊച്ചി: ലൈഫ് മിഷൻ കള്ളപ്പണക്കേസിൽ പ്രതികളുടെ 5.38 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തുക്കളും, രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. ലൈഫ് മിഷൻ പദ്ധതി ഇടപാടുമായി ബന്ധപ്പെട്ട് കോഴയായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കേസ്.

Advertisment

പ്രളയ ബാധിതർക്ക് വീട് നിർമ്മിക്കാനുളള പദ്ധതിയിൽ കോഴയായി കോടികൾ വാങ്ങിയെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.

അതേസമയം, ലൈഫ് മിഷൻ കള്ളപ്പണക്കേസിലെ പ്രതികളിലൊരാളായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നിലവിൽ ജാമ്യത്തിലാണ്.

Swapna Suresh Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: