കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) വാദം.
കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ശിവശങ്കര്‍. കേസിൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും ഇഡി തന്നെ തെറ്റായി പ്രതി ചേർക്കുകയായിരുന്നെന്നും ശിവശങ്കര്‍ വാദത്തിനിടെ കോടതിയില്‍ വ്യക്തമാക്കി. ഒന്‍പത് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ശിവശങ്കർ പറഞ്ഞു.
എന്നാൽ ശിവശങ്കർ അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇ ഡിയുടെ വാദം. ചോദ്യം ചെയ്യലിന് ഹാജരാകാത്ത മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി വീണ്ടും നോട്ടീസ് നല്‍കിയതായാണ് ലഭിക്കുന്ന വിവരം. മാര്‍ച്ച് ഏഴാം തീയതി ഹാജരാകാനാണ് രവീന്ദ്രന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 14-നായിരുന്നു ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ഇഡിയുടെ കസ്റ്റഡിയിലായിരുന്നു ഒന്‍പത് ദിവസം ശിവശങ്കര്‍. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇ ഡിയുടെ ആവശ്യപ്രകാരം നാല് ദിവസം കൂടി നീട്ടിയിരുന്നു.
Follow the Assembly Election Results 2023 Live today as they unfold
How will the results pan out in the 3 Northeast states? Track live here
Will the BJP cross the half-way mark in Tripura? Get real-time updates
With no alliance, who will form govt in Meghalaya? Live Updates here
Is NDPP set for a second term in Nagaland? Find out here