കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്‌ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. അഴിമതിയില്‍ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട്. എന്നാല്‍ അറസ്റ്റ് വൈകുന്നത് ഗൗരവതരമായ വിഷയമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി കോടതിയില്‍ കോടതിയെ. ശിവശങ്കറിന്റെ വാദങ്ങള്‍ കോടതി തള്ളുകയും ചെയ്തു. ഒരേ വസ്തുതകളുടെ പേരില്‍ കേസെടുക്കുകയാണെന്നായിരുന്നു ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞത്. ആരോഗ്യനില മോശമാണെന്നുമുള്ള വാദവും കോടതി പരിഗണിച്ചില്ല.
ലൈഫ് മിഷന്‍ കോഴയെക്കുറിച്ച് ശിവശങ്കറിനറിയാമെന്നും അക്കൗണ്ട് തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നും ഇഡി വ്യക്തമാക്കി. ശിവശങ്കറിനെതിരെ ലൈഫ് മിഷന്‍ മുന്‍ സിഇഒ യുവി ജോസിന്റെ മൊഴിയുണ്ടെന്നും കോഴയിലെ നാലു കോടിയില്‍ ഒരു കോടി ശിവശങ്കര്‍ കൈപ്പറ്റിയെന്നും ഇഡി അറിയിച്ചു.
നേരത്തെ കൊച്ചി പിഎംഎൽഎ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.