കൊച്ചി: വടക്കാഞ്ചേരി ലൈഫ്‌മിഷൻ ഭവന നിർമ്മാണ പദ്ധതിയിലെ സിബിഐ അന്വേഷണം ഹൈക്കോടതി തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് അന്വേഷണം തടഞ്ഞത്. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ യു.വി ജോസ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ലൈഫ്‌മിഷൻ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എല്ലാ തുടർ നടപടികളുമാണ് കോടതി തടഞ്ഞത്. രണ്ട് മാസത്തേക്കാണ് സ്റ്റേ.

വിദേശ സംഭാവനാ നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലന്ന് പ്രഥമ ദൃഷ്ട്യാ കോടതി കണ്ടെത്തി. കോടതിയുടെ കൈവശമുള്ള രേഖകളും പരിശോധിച്ച ശേഷമാണ് ലൈഫ്മിഷനും സർക്കാരിനുമെതിയായ അന്വേഷണം തടഞ്ഞത്.

ഭൂമി കൈമാറിയതല്ലാതെ നടത്തിപ്പിൽ പങ്കില്ലെന്നും ലൈഫ്‌മിഷനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചെന്നും ഒഴിവാക്കണമെന്നുമായിരുന്നു സിഇഒയുടെ ഹർജിയിലെ ആവശ്യം. വിദേശസഹായ നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ.) ലംഘിച്ചെന്നു കാട്ടി സിബിഐ. രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം.

ലൈഫ്മിഷൻ വിദേശ സംഭാവനാ സയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലന്നും കരാർ റെഡ്ക്രസൻറും യുണിടാക്കും തമ്മിൽ നേരിട്ടാണന്നും പദ്ധതി നടത്തിപ്പിലോ സാമ്പത്തിക ഇടപാടുകളിലോ പങ്കില്ലെന്നുമായിരുന്നു സർക്കാർ വാദം. ധനസഹായം യുഎഇയുടേതാണന്നും അത് ആർക്ക് എങ്ങനെ നൽകണമെന്ന് യുഎഇ ആണ് തീരുമാനിച്ചതെന്നും സർക്കാർ ബോധിപ്പിച്ചു. എഫ് ഐ ആറിൽ തന്നെ അവ്യക്തയുണ്ടന്നും സിബിഐ കോടതിയിൽ നൽകിയ എഫ്ഐആറും വെബ്സൈറ്റിൽ നൽകിയ എഫ് ഐ ആറും തമ്മിൽ വ്യത്യാസമുണ്ടന്നും ലൈഫ്മിഷനെ അനാവശ്യമയി കേസിൽ വലിച്ചിഴച്ചുവെന്നും കേസ് രാഷ്ടീയ പ്രേരിതമാണെന്നുമായിരുന്നു സർക്കാർ വാദം.

Read More: ഇതാണ് കാവ്യനീതി, കൊടുത്താല്‍ കൊല്ലത്തും കിട്ടും: ഇടതുപക്ഷത്തോട് കെ.ബാബു

പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സിബിഐയുടെ വാദം.

ലൈഫ് മിഷനുവേണ്ടി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് ഹാജരായത്. നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക്, സിബിഐക്ക് പരാതി നല്‍കിയ അനില്‍ അക്കര എംഎല്‍എ എന്നിവരുടെ വാദവും കേട്ടശേഷമാണ് ഹര്‍ജി ഉത്തരവ് പറയാന്‍ മാറ്റിയത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ യൂണിടാക്കിനെതിരെ അന്വേഷണം തുടരാം. അന്വേഷണം അനാവശ്യമാണെന്ന യുണിടാക്കിന്റെ ഹർജിയിൽ കോടതി സ്റ്റേ അനുവദിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.