scorecardresearch
Latest News

ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധം: ആരോഗ്യ മന്ത്രി

പാഴ്സലുകളിൽ സ്റ്റിക്കർ ഉണ്ടായിരിക്കണം. അതിൽ ഏതു സമയത്താണ് പാഴ്സൽ നൽകുന്നതെന്നും എത്ര സമയത്തിനുള്ളിൽ അതിലെ ഭക്ഷണം ഉപയോഗിക്കാൻ കഴിയുമെന്നതും നിർബന്ധമായും രേഖപ്പെടുത്തണം

ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധം: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താൻ കർശന നടപടിയുമായി സർക്കാർ. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഭക്ഷണം പാചകം ചെയ്യുന്നവർക്കും വിളമ്പുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷണം വിളമ്പുന്നവർ നിർബന്ധമായും വ്യക്തി ശുചിത്വം പാലിക്കണം. എല്ലാ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പർവൈസർമാർ ഉണ്ടായിരിക്കണം. സ്ഥാപനത്തിലെ ജീവനക്കാരുടെ വ്യക്തി ശുചിത്വം ഉറപ്പാക്കേണ്ടത് ഫുഡ് സേഫ്റ്റി സൂപ്പർവൈസറുടെ ഉത്തരവാദിത്തമാണ്. ക്രമക്കേട് കണ്ടെത്തിയാൽ ഓൺലൈൻ ആയി നോട്ടീസ് നൽകുമെന്നും മന്ത്രി പറഞ്ഞു.

പാഴ്സലുകളിൽ സ്റ്റിക്കർ ഉണ്ടായിരിക്കണം. അതിൽ ഏതു സമയത്താണ് പാഴ്സൽ നൽകുന്നതെന്നും എത്ര സമയത്തിനുള്ളിൽ അതിലെ ഭക്ഷണം ഉപയോഗിക്കാൻ കഴിയുമെന്നതും നിർബന്ധമായും രേഖപ്പെടുത്തണം. ബില്ലിലും ഇക്കാര്യം രേഖപ്പെടുത്തണം. ഓഡിറ്റോറിയങ്ങളിൽ എഫ്എസ്എസ്ഐ ലൈസൻസുള്ളവർക്ക് മാത്രമേ ഭക്ഷണം വിതരണം ചെയ്യാൻ അനുവദിക്കൂ. ഇവിടത്തെ കുടിവെള്ളം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ശുചിത്വം ഉറപ്പു വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് റേറ്റിങ് ഏർപ്പെടുത്തും. ഇതിനായുള്ള റേറ്റിങ് ആപ്പ് ഉടൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ആപ്പ് നോക്കി ജനങ്ങൾക്ക് ഹോട്ടലുകളെ വിലയിരുത്താം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനതല സ്പെഷൽ ടാക്സ് ഫോഴ്സ് രൂപീകരിച്ചു. 14 ജില്ലകളിലും പരിശോധന നടത്താൻ ഇവർക്ക് അധികാരമുണ്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

മയോണസിൽ പച്ച മുട്ട ഉപയോഗിക്കുന്നത് നിരോധിച്ചതായും മന്ത്രി അറിയിച്ചു. വെജിറ്റബിൾ മയോണൈസും പാസ്‌ച്വറൈസ്ഡ് മുട്ടയും ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് കൂടുതല്‍ നേരം വച്ചിരുന്നാല്‍ അപകടകരമാകുന്നതിനാലാണ് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Licensing and registration mandatory for food distribution establishments says veena george

Best of Express