Latest News

നായകൾക്കെതിരെയുള്ള ക്രൂരത തടയാൻ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്ത്

കത്ത് സ്വമേധയാ ഹർജിയായി കോടതി നാളെ പരിഗണിക്കും

കൊച്ചി: നായകൾക്കെതിരെയുള്ള ക്രൂരത തടയുന്നതിന് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് ജസ്റ്റീസ് എ.കെ.ശങ്കരൻ നമ്പ്യാർ കത്തയച്ചു. തിരുവനന്തപുരം അടിമലത്തുറ ബീച്ചിൽ മൂന്ന് കുട്ടികൾ നായയെ അടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.

ഉടമയുടെ പരാതിയിൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം കേസെടുത്തതായി അറിയാൻ കഴിഞ്ഞിട്ടുണ്ടന്നും മൃഗങ്ങളോടുള്ള ക്രൂരത സമൂഹം ഒരു ശീലമാക്കിയിരിക്കയാണെന്നും കത്തിൽ പറയുന്നു.

ഫലപ്രദമായ നടപടികൾക്ക് അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കത്ത് സ്വമേധയാ ഹർജിയായി കോടതി നാളെ പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് അടിമലത്തുറയിൽ കുട്ടികൾ വളർത്തുനായയെ ചൂണ്ടയിൽ കൊളുത്തി അടിച്ചു കൊന്നത്. ലാബ്രഡോർ ഇനത്തിൽ പെടുന്ന ബ്രൂണോ എന്ന നായയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിരവധി പേർ നായയോടുള്ള ക്രൂരതക്കെതിരെ രംഗത്തെത്തിയിരുന്നു.

Read Also: വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്‌റ്റേ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Letter to kerala hc chief justice seeking action to prevent cruelty against dogs

Next Story
വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്‌റ്റേLakshdweep, Lakshadweep Issue
The moderation of comments is automated and not cleared manually by malayalam.indianexpress.com