scorecardresearch
Latest News

കത്ത് വിവാദം: ആനാവൂര്‍ നാഗപ്പന്റേയും മേയര്‍ ആര്യ രാജേന്ദ്രന്റേയും മൊഴി രേഖപ്പെടുത്തി

കത്തു വിവാദത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ ഇന്നലെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

കത്ത് വിവാദം: ആനാവൂര്‍ നാഗപ്പന്റേയും മേയര്‍ ആര്യ രാജേന്ദ്രന്റേയും മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം:കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മേയര്‍ ആര്യ രാജേന്ദ്രന്റേയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. കത്തു വിവാദത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ ഇന്നലെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. മേയറുടെയും കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനിലിന്റെയും കത്തുകള്‍ക്കു പിന്നില്‍ അഴിമതിയുണ്ടോ എന്നു പ്രാഥമികമായി പരിശോധിച്ച് റിപോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചത്.

കത്തിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും കത്ത് കണ്ടിട്ടില്ലെന്നുമാണ് ആനാവൂര്‍ നാഗപ്പന്‍ മൊഴി നല്‍കിയത്. വിജിലന്‍സ് ഓഫീസില്‍ എത്തിയാണ് ആനാവൂര്‍ നാഗപ്പന്‍ മൊഴി കൊടുത്തത്. അതേസമയം ആനാവൂര്‍ നാഗപ്പന്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. താന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന് ആനാവൂര്‍ പറയുന്നുണ്ട്. എന്നാല്‍ മോഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കത്ത് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് മേയര്‍ നല്‍കിയ മൊഴി. മുന്‍പ് തയ്യാറാക്കിയ ഒരു രേഖയില്‍ നിന്ന് ഒപ്പ് ഫോട്ടോകോപ്പിയായി ഉപയോഗിച്ചുവെന്നും മേയര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കത്തുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കത്തിന്റെ ആധികാരികതയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Letter controversy vigilance records statement