തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ മകനെ സഹായിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സമിതിയിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരി ബാലകൃഷ്ണൻ തന്നെ മകന്റെ വിഷയം സംസ്ഥാന സമിതി മുന്നാകെ അവതരിപ്പിച്ചു. കോടിയേരി ഈ വിഷയം ഇന്ന് സംസ്ഥാന സമിതിക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. മകന്‍ ബിനോയ് കോടിയേരിക്ക് ഈ വിഷയത്തിൽ യാതൊരു വിധ സഹായവും ചെയ്യില്ലെന്ന നിലപാട് കോടിയേരി സംസ്ഥാന സമിതിയിലും ആവർത്തിച്ചു. വിഷയത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിവില്ലായിരുന്നുവെന്നും കോടിയേരി സമിതിയിൽ വ്യക്തമാക്കി.

സഹായിക്കില്ലെന്ന് ബിനോയിയോട് നേരത്തേ പറഞ്ഞിരുന്നു. കേസ് നിയമപരമായി നേരിടട്ടെ. കേസില്‍ ഇടനിലക്കാരെ നിശ്ചയിച്ചിട്ടില്ല. അഡ്വ. ശ്രീജിത്തിനെ അറിയാം. ജനുവരിയില്‍ പൊലീസ് നോട്ടീസ് കിട്ടിയപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ അറിഞ്ഞത്. ആര്‍ക്കൊപ്പമാണ് ഞാനെന്ന് ഇപ്പോള്‍ പറയുന്നില്ല. ബിനോയ് എവിടെയെന്ന് പൊലീസ് കണ്ടെത്തട്ടേയെന്നും കോടിയേരി പറഞ്ഞു.

Read More: ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയില്ല

കേ​സ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഒ​രു ഇ​ട​നി​ല​ക്കാ​ര​നെ നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ഒ​ത്തു​തീ​ർ​പ്പി​നും ശ്ര​മി​ച്ചി​ട്ടി​ല്ല. ബി​നോ​യി​യു​ടെ അ​മ്മ എ​ന്ന നി​ല​യി​ൽ സം​ഭ​വ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കാ​നാ​ണ് ത​ന്‍റെ ഭാ​ര്യ വി​നോ​ദി​നി മും​ബൈ​യി​ൽ പോ​യ​ത്. ഇ​ക്കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ ബി​നോ​യി ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. പ​രാ​തി​ക്കാ​രി ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ൾ വ്യാ​ജ​മെ​ന്നും പ​റ​ഞ്ഞ​താ​യി കോ​ടി​യേ​രി പ​റ​ഞ്ഞു. മ​ക​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​യ്ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, രാ​ജി വ​യ്ക്കി​ല്ലെ​ന്നും അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ മ​റു​പ​ടി. സ​ത്യ​മെ​ന്ത​ന്നു കോ​ട​തി പ​രി​ശോ​ധി​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷയ്ക്കും കോടിയേരി ക്ലീന്‍ചിറ്റ് നല്‍കി. പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്യാനിടയായത് ഉദ്യോഗസ്ഥ തലത്തിലുളള വീഴ്ച്ച കാരണമാണെന്ന് കോടിയേരി സംസ്ഥാന സമിതിയില്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.