തിരുവനന്തപുരം: കനത്ത മഴയും പ്രളയവും കേരളത്തിൽ പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കേരളത്തിൽ ജനുവരി മുതൽ ഓഗസ്റ്റ് 31 വരെ ഇതുവരെ എലിപ്പനിയുമായി ബന്ധപ്പെട്ട് 744 കേസുകളെന്ന് പ്രാഥമിക കണക്കുകൾ. പ്രാഥമിക കണക്കുകൾ പ്രകാരം എട്ട് മാസത്തിനുളളിൽ 35 മരണങ്ങൾ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഡെംഗിപ്പനി മൂലം ഈ വർഷം ജനുവരി മുതൽ ജൂലൈ 31 വരെ 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എലിപ്പനിയും ഡെംഗിപ്പനിയും ഏറ്റവും കൂടുതൽമരണം വിതച്ചതായി സ്ഥീരികരിച്ചിട്ടുളളത് ജൂൺ മാസത്തിലാണ്. ജൂൺ മാസത്തിൽ ഡെംഗി മൂലം 17 മരണവും എലിപ്പനി മൂലം ഒമ്പത് മരണവുമാണ് കേരളത്തിലൊട്ടാകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എലിപ്പനിയും ഡെംഗിപനിയും മൂലം ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഡെംഗി പനി മൂലം 12 മരണവും എലിപ്പനി മൂലം ജൂലൈ വരെ അഞ്ച് മരണവും ആണെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് പറയുന്നു.

ഏറ്റവും കൂടുതൽ എലിപ്പനി കേസുകൾ റജിസറ്റർ ചെയ്തത്. ഓഗസ്റ്റിലാണ് 224 കേസുകൾ, ഇതിൽ എലിപ്പനിയായണെന്ന് സംശയിക്കുന്ന 36 മരണങ്ങളാണ് ഓഗസ്റ്റ് മാസം മാത്രം റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റിൽ നടന്ന പനിമരണങ്ങളിൽ ആറെണ്ണം എലിപ്പനി മൂലമാണെന്നും സ്ഥിരീകരിച്ചു.

മൺസൂൺ ശക്തമായ ജൂൺ മുതൽ ഓഗസ്റ്റ് 31 വരെയുളള പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിലൊട്ടാകെ 516 എലിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പതിനെട്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണിലാണ് ഇതുവരെയുളള കാലയളവിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമ്പത് മരണമാണ് ജൂൺ മാസത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ആ മാസം 126 എലിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജൂലൈ മാസത്തിൽ 166 കേസുകളിലായി മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.

ഈ വർഷം ജനുവരി മുതൽ ജൂലൈ 520 എലിപ്പനി കേസുകളാണ് കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 28 മരണങ്ങൾ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഓഗസ്റ്റിൽ ഇതുവരെ 224 കേസുകളാണ് സ്ഥിരീകരിച്ചച്ചെങ്കിൽ ജൂലൈയിൽ 166 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിൽ ആറ് മരണമാണ് സ്ഥിരീകരിച്ചതെങ്കിൽ ജൂലൈയിൽ മൂന്ന് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

ജനുവരി മുതൽ ഓഗസ്റ്റ് വരെയുളള കാലയളവിൽ കൂടുതൽ എലിപ്പനി മരണം റിപ്പോർട്ട് ചെയ്തത് ജൂണിലാണ്. ഒമ്പത് എലിപ്പനി മരണമാണ് ജൂൺ മാസം സ്ഥിരീകരിച്ചത്. ആ മാസം 126 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ജനുവരി മാസം 53 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ അഞ്ച് മരണം സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ 37 കേസുകളിലായി രണ്ട് മരണവും മാർച്ചിൽ 29 കേസുകളിലായി നാല് മരണവും ഏപ്രിലിൽ 29 കേസുകൾ റിപ്പോർട്ട് ചെയ്തു. മെയ് മാസം 80 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ അഞ്ച് മരണം റിപ്പോർട്ട് ചെയ്തു.

ജനുവരി മുതൽ ജൂലൈ വരെയുളള കാലയളവിൽ നടന്ന 28 മരണങ്ങളിൽ കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ് ഏഴ് മാസത്തിനുളളിൽ 23 കേസുകളിലായി അഞ്ച് മരണമാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 20 കേസ് റിപ്പോർട്ട് ചെയ്ത തൃശൂരിലും 43 കേസുകൾ റിപ്പോർട്ട് ചെയ്ത കൊല്ലത്തും നാല് മരണങ്ങൾ വീതം ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 109 കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം, 102 കേസുകൾ റിപ്പോർട്ട് ചെയ്ത പത്തനംതിട്ട, 71 കേസുകൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട്, 45 കേസുകൾ റിപ്പോർട്ട് ചെയ്ത വയനാട് എന്നീ ജില്ലകളിൽ മൂന്ന് വീതം മരണങ്ങളാണ് എലിപ്പനി മൂലം ഏഴു മാസം കൊണ്ട് സംഭവിച്ചത്. 21 കേസുകൾ റിപ്പോർട്ട് ചെയ്ത കോട്ടയം, 38 കേസുകൾ റിപ്പോർട്ട് ചെയ്ത ആലപ്പുഴ, ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്ത പാലക്കാട് എന്നീ ജില്ലകളിൽ ജൂലൈ വരെയുളള ഏഴ് മാസക്കാലയളവിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഈ വർഷം ജൂലൈ വരെയുളള കാലയളവിൽ ഏറ്റവും കൂടുതൽ എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ് 109 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. പത്തനം തിട്ടയാണ് രണ്ടാമത്. 102 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കുറവ് കാസർകോഡാണ്. മൂന്ന് എലിപ്പനി കേസുകളാണ് കാസർകോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. എറണാകുളത്തും കണ്ണൂരും 15 കേസുകളും ഇടുക്കിയിൽ എട്ട് കേസുകളുമാണ് ജൂലൈ 31 വരെ റിപ്പോർട്ട് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.