തിരുവനന്തപുരം: കേരളത്തില്‍ കുഷ്‌ഠരോഗവും രോഗസംബന്ധമായ വൈകല്യങ്ങളും പുതുതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. രോഗം ബാധിക്കുന്നവരില്‍ കുട്ടികളുമുണ്ടെന്നും രോഗബാധ കൂടുതലായി കാണുന്ന എട്ടു ജില്ലകളില്‍ ഡിസംബര്‍ അഞ്ചു മുതല്‍ രണ്ടാഴ്‌ച ആരോഗ്യപ്രവര്‍ത്തകര്‍ രോഗനിര്‍ണയ ക്യാംമ്പെയിന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. പുതുതായി കണ്ടെത്തിയ 273 കുഷ്ഠരോഗികളില്‍ 21 പേര്‍ കുട്ടികളാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ കുട്ടികളിലെ കുഷ്ഠരോഗ ബാധയെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലാണു ക്യാമ്പയിന്‍ നടത്തുക. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്‌ ജില്ലകളിലെ വൈകല്യത്തോടുകൂടിയ കുഷ്‌ഠരോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ബ്ലോക്കുകളിലെ രോഗബാധിതരുടെ താമസസ്‌ഥലത്തിനു ചുറ്റുമുള്ള 300 വീടുകള്‍ സന്ദര്‍ശിച്ച്‌ രോഗമില്ലെന്ന്‌ ഉറപ്പുവരുത്തുന്നതിനുള്ള ഫോക്കസ്‌ഡ്‌ ലെപ്രസി ക്യാമ്പയിനും ഇതേ കാലയളവില്‍ നടത്തും.

Read More: വീണ്ടും ‘നിവാരണം’ ചെയ്യപ്പെടുന്ന കുഷ്ഠരോഗം: ഇന്ത്യനവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ

രോഗം ബാധിച്ചിട്ടും ചികിത്സ തേടാത്തവരില്‍നിന്നു വായുവഴിയാണ്‌ കുഷ്‌ഠരോഗം പകരുന്നത്‌. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചശേഷം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയെടുക്കും. കുഷ്‌ഠരോഗത്തിനു ഫലപ്രദമായ ചികിത്സ കേരളത്തില്‍ ലഭ്യമാണെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ