കല്‍പ്പറ്റ: വയനാട് മേപ്പാടി താഴെ അരപ്പറ്റയില്‍ പുലി കെണിയില്‍ കുടുങ്ങി. തേയിലത്തോട്ടത്തില്‍ വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. സ്ഥലത്തെത്തിയ വനപാലകര്‍ പുലിയെ മയക്ക് വെടി വച്ച് ബോധം കെടുത്തിയ ശേഷം പിടികൂടി. മൂന്ന് വയസ് പ്രായമുള്ള പെണ്‍പുലിയാണ് കെണിയില്‍ പെട്ടത്.

രാവിലെ തോട്ടത്തില്‍ ജോലിക്കെത്തിയവരാണ് പുലിയെ കണ്ടെത്തിയത്. തോട്ടത്തിന് സമീപത്തുള്ള റോഡിനോട് ചേര്‍ന്നാണ് പുലി കുടുങ്ങി കിടന്നിരുന്നത്. പരിഭ്രാന്തരായ ജനങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വനപാലകര്‍ സ്ഥലത്തെത്തിയത്.

പുലിക്ക് കാര്യമായ പരുക്കകളിലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാട്ടുപന്നിയെ കുടുക്കാന്‍ വച്ച കെണിയില്‍ പുലി കുടുങ്ങുകയായിരുന്നുവെന്നാണ് നിഗമനം. പുലിയെ മയക്കിയതിന് ശേഷം കൂട്ടിലാക്കി. ഇനി ആരോഗ്യ പരിശോധന നടത്തണം. പിന്നീട് ഉള്‍ക്കാട്ടില്‍ കൊണ്ടു പോയി തുറന്നു വിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ