കണ്ണൂര്‍: കണ്ണൂരില്‍ പുലി ഇറങ്ങിയ കസാനക്കോട്ടും തായെത്തെരുവിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് സാരമല്ലെന്നാണ് വിവരം. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

3.30ഓടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. മൂന്ന് പേരെ ആക്രമിച്ച പുലി താഴെത്തെരു റെയില്‍വെ ക്രോസിന് സമീപമുള്ള പൊന്തക്കാട്ടിലേക്ക് കയറി. തുടര്‍ന്ന് നാട്ടുകാരും പൊലീസും പൊന്തക്കാടിന് സമീപമെത്തി പരിശോധന നടത്തുകയാണ്. വനംവകുപ്പിന്റെ സഹായത്തോടെ മയക്കുവെടി വെച്ച് പുലിയെ പിടിക്കാനാണ് നീക്കം. എന്നാല്‍ സ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടിയത് പുലിയെ പിടിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് ജനങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിക്കാനാണ് പൊലീസ് നീക്കം.

എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവരും സ്ഥലത്തെത്തിയിട്ടുണ്ട്. വനമേഖല വഴി വന്ന ഏതെങ്കിലും ട്രെയിനിന്റെ ഗുഡ്സ് ബോഗിയില്‍ കയറി പറ്റിയായിരിക്കാം പുലി സ്ഥലത്ത് എത്തിയതാകാം എന്നാണ് നിഗമനം. ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുലി ഒളിച്ചിരിക്കുന്ന സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതും പൊലീസിന് തലവേദനയാണ്. അത്കൊണ്ട് തന്നെ അനൗന്‍സ്മെന്റ് നടത്തി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനാണ് പൊലീസിന്റെ ശ്രമം. വൈകുന്തോറും ഇരുട്ട് പരക്കുമെന്നത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പുലിയെ മയക്കുവെടിവെക്കാനാണ് നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.