തൊടുപുഴ: ഇടുക്കിയിലെ മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച സംഭവത്തിൽ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മാങ്കുളം സ്വദേശികളായ വിനോദ്, ബേസിൽ, കുര്യാക്കോസ്, ബിനു, സലി കുഞ്ഞപ്പൻ, വടക്കും ചാലിൽ വിന്‍സെന്‍റ് എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.

leopard killed and cooked, പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു, ഇടുക്കിയിൽ പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു, idukki, idukki news, kerala news, malayalam news, news in malayalam, malayalam latest news, ഇടുക്കി, ഇടുക്കി വാർത്തകൾ, വാർത്ത, മലയാളം വാർത്ത, ie malayalam

അറസ്റ്റിലായവർ

ആറുവയസ്സുള്ള പുള്ളിപ്പുലിയെ ഇവർ ബുധനാഴ്ച കെണിവച്ച് പിടിക്കുകയായിരുന്നെന്ന് വനംവകുപ്പ് അറിയിച്ചു. തുടർന്ന് വ്യാഴാഴ്ച ഇവർ പുലിയെ തൊലിയുരിച്ച് അറുത്ത് കറിവയ്ക്കുകയായിരുന്നെന്നും  വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More: പെട്രോൾ നിറച്ച ടയർ ആനയ്‌ക്ക് നേരെ എറിഞ്ഞു, ചെവിയിൽ കൊളുത്തിക്കിടന്ന് കത്തി; ദാരുണാന്ത്യം

leopard killed and cooked, പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു, ഇടുക്കിയിൽ പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു, idukki, idukki news, kerala news, malayalam news, news in malayalam, malayalam latest news, ഇടുക്കി, ഇടുക്കി വാർത്തകൾ, വാർത്ത, മലയാളം വാർത്ത, ie malayalam

പിടിച്ചെടുത്ത പുലിപ്പല്ലുകളും നഖങ്ങളും

പുലിത്തോലും പല്ലും നഖവും പ്രതികൾ വിൽപ്പനയ്ക്കായി മാറ്റിയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിമാംസംകൊണ്ടുള്ള കറിയും പുലിത്തോലും വേർപെടുത്തിയ നിലയിലുള്ള പുലിപ്പല്ലും നഖങ്ങളും പ്രതികളുടെ പക്കൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.