കണ്ണൂർ: കണ്ണൂർ ഇരിക്കൂറിനടുത്ത് ബ്ലാത്തൂരിൽ വീട്ടുപറമ്പിലെ കിണറ്റിൽ പുലി വീണതായി സംശയം. വീട്ടുടമസ്ഥനാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിക്കുന്നു.

leopard, kannur

പുലി വീണതായി സംശയിക്കുന്ന കിണർ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പരിശോധിക്കുന്നു

രാവിലെ കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെ പുലി കിണറ്റിലേക്ക് വീഴുന്നതു കണ്ടുവെന്നാണ് ചാക്കോ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി കിണർ പരിശോധിച്ചുവെങ്കിലും പുലിയെ കണ്ടെത്താനായില്ല. കിണറിനകത്ത് വലിയൊരു പൊത്തുണ്ട്. ഇതിനകത്തേക്ക് പുലി കയറിയിരിക്കാമെന്നാണ് സംശയിക്കുന്നത്.

leopard, kannur

പുലി വീണതായി സംശയിക്കുന്ന കിണർ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പരിശോധിക്കുന്നു

അതേസമയം, കിണറ്റിൽ വീണത് പുലിയാണോ അതോ മറ്റേതെങ്കിലും മൃഗമാണോയെന്നും സംശയമുണ്ട്. എന്നാൽ പുലിയാണെന്നാണ് വീട്ടുടമസ്ഥൻ ഉറപ്പിച്ചു പറയുന്നത്. ഈ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാരിൽ ചിലരും നേരത്തെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി പുലിപ്പേടിയിലായിരുന്നു ഇവിടുത്തെ പ്രദേശവാസികൾ. ഇതിനിടയിലാണ് പുലി കിണറ്റിൽ വീണതായി വാർത്ത വന്നത്. കിണറ്റിനുളളിൽ ഇറങ്ങി പുലിയെ പിടികൂടാനുളള നീക്കത്തിലാണ് പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ