കോഴിക്കോട്: വിവാഹാഘോഷം നടന്ന കോഴിക്കോട്ടെ വീട്ടിൽ പുലിയിറങ്ങിയത് ആശങ്ക പരത്തി. പെരുവയൽ പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീട്ടിന്റെ പുറകുവശത്താണ് പുലിയെ കണ്ടത്. വിവാഹ സത്കാരത്തിനിടെ പകർത്തിയ വിഡിയോ ദൃശ്യത്തിലായിരുന്നു പുലിയെ കണ്ടത്. വിഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വിവാഹ സത്കാരത്തിനിടെ പകർത്തിയ വിഡിയോ ദൃശ്യം വാട്സ്ആപ്പിലെ ഗ്രൂപ്പിൽ പങ്കുവച്ചപ്പോഴാണ് പുലിയുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടത്. ഇതേ തുടർന്ന് വീട്ടുകാർ സംഭവം പൊലീസിനെയും വനം വകുപ്പിനെയും അറിയിച്ചു. പൊലീ​സ് ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി ദൃ​ശ്യം പ​രി​ശോ​ധി​ക്കു​ക​യും പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെയ്തു.

സ്ഥലത്ത് ജ​ന​ങ്ങ​ള്‍​ക്ക് പൊ​ലീ​സ് ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​രും വീ​ട്ടി​ല്‍ നി​ന്ന് തൽക്കാ​ലം പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ നി​ർദ്ദേശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ